മഞ്ചേശ്വരം: പൈവളിഗെ ബായാറില്‍ ബുധനാഴ്ച്ച വൈകുന്നേരം കിണറ്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ യുവാവിനെ തിരിച്ചറിഞ്ഞു. കാസര്‍കോട് തളങ്കര സ്വദേശിയും വിദ്യാനഗര്‍ ചെട്ടുംകുഴിയില്‍ താമസക്കാരനുമായ മുഹമ്മദ് മന്‍സൂര്‍ (42) ആണ് കൊല്ലപ്പെട്ടത്.
ബായാര്‍ മുളിഗദ്ദെയില്‍ നിന്നും രണ്ടു കിലോമീറ്റര്‍ ദൂരെ എടമ്പള ചക്കരഗുളിയിലെ ആള്‍താമസമില്ലാത്ത പ്രദേശത്താണ് ഇയാളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വൈകുന്നേരം ചിലരുടെ ഒച്ചയും ബഹളവുംസ്ഥലത്ത് കേട്ടതായി നാട്ടുകാര്‍ പറഞ്ഞു. സംശയം തോന്നിയതിനെ തുടര്‍ന്ന് സന്ധ്യയോടെ നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കിണറ്റില്‍ കണ്ടത്.
മൃതദേഹത്തില്‍ നിന്നും രക്തം ഒലിക്കുന്ന നിലയിലായിരുന്നു. വിവരമറിഞ്ഞു കുമ്പള സി.ഐ വി.വി മനോജ് കുമാര്‍, മഞ്ചേശ്വരം എസ്.ഐ പ്രമോദ് എന്നിവരുടെ നേതൃത്വത്തില്‍ എത്തിയ പോലീസ് സംഘം നടത്തിയ പരിശോധനയില്‍ കിണറിന് സമീപം മുളകുപൊടി ഉപേക്ഷിച്ച നിലയിലും കിണറിന്റെ സമീപത്തു നിന്നും ഓമ്‌നി വാനിന്റെ ചില്ലുകള്‍ തകര്‍ന്ന നിലയിലും കണ്ടെത്തിയിയിരുന്നു.
പിന്നീട് ഉപ്പളയില്‍ നിന്നും ഫയര്‍ ഫോഴ്‌സ് എത്തിയ ശേഷമാണ് മൃതദേഹം പുറത്തെടുത്തത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മൃതദേഹത്തിന്റെ കീശയില്‍ നിന്നും 3.10 ലക്ഷം രൂപ കണ്ടെത്തി. പ്രാഥമിക പരിശോധനക്ക് ശേഷം മൃതദേഹം മംഗല്‍പാടി സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.
യുവാവിന്റെ മരണവുമായി ബന്ധപെട്ട് അസ്വാഭാവിക മരണത്തിനു മഞ്ചേശ്വരം പോലീസ് കേസെടുത്തു.ഡ ി.വൈ.എഫ്.ഐ പ്രാദേശിക നേതാവ് ബായാര്‍ സ്വദേശി സക്കറിയയുടെ പരാതി പ്രകാരമാണ് പോലീസ് കേസ് എടുത്തത്. കുമ്പള സി.ഐ വി.വി മനോജിനാണ് അന്വേഷണ ചുമതല. കൊലപാതകം നടന്ന സ്ഥലത്ത് ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും എത്തി തെളിവ് ശേഖരിച്ചു.
Keywords: Kasaragod, Murder, Manjeshwar, Thalangara, Murder Case, Police, Investigation, Kerala
No comments:
Post a Comment