ഉദുമ: പാലക്കുന്ന് ശ്രീ ഭഗവതീ ക്ഷേത്രത്തിലെ ധനു മാസത്തിൽ നടക്കുന്ന ചെറിയ കലംകനിപ്പ് നിവേദ്യം സമർപ്പണം സമാപിച്ചു. രാവിലെ ആചാര്യസ്ഥാനികരുടെ കാർമ്മികത്വത്തിൽ ക്ഷേത്ര ഭണ്ഡാര വീട്ടിലും മേലെ ക്ഷേത്രത്തിലും അടിച്ചു തെളിയും ശുദ്ധികർമ്മങ്ങളും നടന്നു.[www.malabarflash.com]
ഭണ്ഡാര വീട്ടിൽ നിന്നുമുള്ള നിവേദ്യത്തിനുള്ള നിരത ദ്രവ്യങ്ങൾ അടങ്ങിയ ആദ്യ കലം മേലെ ക്ഷേത്രത്തിലെത്തി മൂത്ത ഭഗവതിയുടെ കാരണവർ ഏറ്റുവാങ്ങി. തുടർന്ന് നിവേദ്യത്തിനുള്ള കലങ്ങളുമായി നൂറുകണക്കിന് ഭക്തർ ക്ഷേത്രനടയിലെത്തി.
നോമ്പ് നോറ്റ് വ്രതശുദ്ധിയോടെ കുത്തിയെടുത്ത പച്ചയരി, ശർക്കര, കുരുത്തോല, നാളികേരം, അടക്ക, വെറ്റില, എന്നിവ പുത്തൻകലത്തിലിട്ട് വാഴയിലകൊണ്ടു മൂടിക്കെട്ടി തലയിലേറ്റി നഗ്നപാദരായി ഭക്തജനങ്ങൾ ക്ഷേത്രത്തിലെത്തിച്ചു.
നിവേദ്യത്തിനുള്ള നിരത ദ്രവ്യങ്ങൾ മണിക്കൂറുകൾക്കകം വേർതിരിച്ച് നിവേദ്യവും അടയും തയ്യാറാക്കിയത് ക്ഷേത്ര സ്ഥാനികരും സമുദായാംഗങ്ങളും ചേർന്നാണ്. തയ്യാറാക്കിയ നിവേദ്യം കർമ്മികളുടെ കലശാട്ടിനും, ഉറഞ്ഞു തുള്ളുന്ന ദേവദേവതകളുടെ കൈയ്യേൽക്കലും പൂർണ്ണമാകുന്ന തോടുകൂടി സമർപ്പണം സമാപിച്ചു.തുടർന്ന്നിവേദ്യം നിറച്ച കലവും അടയുമായി ഭക്തരും തിരിച്ചു പോയി.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment