മുംബൈ: ജിയോയുടെ ഓഫറുകളെ മറികടക്കാന്‍ 9000 രൂപ മൂല്യമുള്ള സൗജന്യ ഡാറ്റ ഓഫറുമായി എയര്‍ടെല്‍.[www.malabarflash.com]
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
മറ്റ് മൊബൈല്‍ കമ്പനികളില്‍ നിന്ന് പോര്‍ട്ട് ചെയ്ത് എത്തുന്ന ഉപഭോക്തകള്‍ക്കാണ് ഈ ഓഫര്‍ ലഭ്യമാവുക. ഇത്തരത്തില്‍ എയര്‍ടെല്ലിലെത്തുന്ന ഉപഭോക്താക്കള്‍ മാസം 345 രൂപ നല്‍കിയാല്‍ മാസം 4 ജിബി 4 ജി ഡാറ്റയും സൗജന്യ കോളുകളും ലഭിക്കും എകദേശം 9,000 രൂപയുടെ മൂല്യം വരുന്നതാണ് ഈ ഓഫര്‍.
ഓഫര്‍ ലഭ്യമാകണമെങ്കില്‍ 4 ജി ഹാന്‍ഡ് സെറ്റ് കൂടി ആവശ്യമാണ്. നിലവിലുള്ള എയര്‍ടെല്‍ ഉപഭോക്താകള്‍ സിം 4 ജിയിലേക്ക് അപ്‌ഗ്രേഡ് ചെയ്യുമ്പോഴും ഓഫര്‍ ലഭ്യമാകും. ജനുവരി നാല് മുതല്‍ ഫെബ്രുവരി 28 വരെ പുതിയ ഓഫര്‍ എടുക്കാവുന്നതാണ്. ഇങ്ങനെ അധിക ഡാറ്റ 13 മാസത്തേക്ക് ലഭ്യമാവുമെന്നാണ് എയര്‍ടെല്‍ അറിയിച്ചിരിക്കുന്നത്.പോസ്റ്റ്‌പെയ്ഡ് ഉപഭോക്തകള്‍ക്ക് അവരുടെ പ്ലാന്‍ അനുസരിച്ച് കമ്പനി നല്‍കുന്ന ഡാറ്റയോടപ്പം ഇത്തരത്തില്‍ സൗജന്യമായി 3 ജി ബി ഡാറ്റയും ലഭിക്കും. ഈ ഓഫര്‍ പ്രകാരം ആദ്യതവണ റീചാര്‍ജ് ചെയ്യുമ്പോള്‍ മൈ എയര്‍ടെല്‍ ആപ്പ് വഴി റീചാര്‍ജ് ചെയ്യണം.
ഇന്ത്യയിലെ ഉപഭോക്താകള്‍ക്ക് അതിവേഗതയിലുള്ള 4 ജി ഡാറ്റ ലഭ്യമാക്കുന്നതിന് വേണ്ടിയാണ് പുതിയ ഓഫര്‍ അവതരിപ്പിച്ചതെന്ന് എയര്‍ടെല്‍ മാര്‍ക്കറ്റിങ് ഓപ്പറേഷന്‍സ് ഡയറക്ടര്‍ അജയ് പുരി പറഞ്ഞു. 4 ജി ഹാന്‍ഡ്‌സെറ്റുകളുടെ ഉപയോഗം വര്‍ധിപ്പിക്കാന്‍ ഓഫര്‍ കാരണമാവുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജിയോയുടെ ഓഫറിനെ വെല്ലാന്‍ എയര്‍ടെല്‍ മാത്രമല്ല മറ്റ് പ്രധാന സേവനദാതക്കളും സൗജന്യ ഓഫറുകളുമായി രംഗത്തെത്തിയിട്ടുണ്ട്. പൊതുമേഖല സ്ഥാപനമായ ബി.എസ്.എന്‍.എല്‍ 146 രൂപക്ക അണ്‍ലിമിറ്റഡ് കോള്‍ ഓഫര്‍ അവതരിപ്പിച്ചിരുന്നു. മറ്റ് സേവനദാതാക്കളും ഇത്തരം ഓഫറുകള്‍ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ്.

No comments:
Post a Comment