Latest News

അല്‍മഖര്‍ സമ്മേളനാവേശം പകര്‍ന്ന് കാസര്‍കോട് ജില്ലയില്‍ അമാനീസ് പ്രചരണ ജാഥ സമാപിച്ചു

തൃക്കരിപ്പൂര്‍ : ഈ മാസം 22 വരെ തളിപ്പറമ്പ് നാടുകാണി ദാറുല്‍ അമാനില്‍ നടക്കുന്ന അല്‍ മഖര്‍ മഹാ സമ്മേളനത്തിന്റെ വിളംബരം മുഴക്കി ജില്ലാ അമാനീസ് അസോസിയേഷന്‍ നടത്തിയ വാഹന ജാഥ വിവിധ കേന്ദ്രങ്ങളിലെ ആവേശകരമായ സ്വീകരണ ശേഷം രാത്രി വൈകി തൃക്കരിപ്പൂരില്‍ സമാപിച്ചു.[www.malabarflash.com]

ഹോസങ്കടിയില്‍ സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി മഖാം സിയാറത്തോടെയാണ് സന്ദേശ യാത്ര പ്രയാണം തുടങ്ങിയത്. എസ് വൈ.എസ് ജില്ലാ ജനറല്‍ സെക്രട്ടറി പാത്തൂര്‍ മുഹമ്മദ് സഖാഫി വൈസ് പ്രസിഡന്റ് സയ്യിദ് ജലാല്‍ തങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് ജാഥാ ക്യാപ്റ്റന്‍ സയ്യിദ് ശിഹാബുദ്ദീന്‍ അമാനിക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.

സയ്യിദ് മുത്തുക്കോയ തങ്ങള്‍ സിയാരത്തിന് നേതൃത്വം നല്‍കി. ഉപനായകന്‍ മുഹമ്മദ് അമാനി ബെളിഞ്ചം, ഡയറക്ടര്‍ മുഹമ്മദ് അമാനി ദേലമ്പാചി, സയ്യിദ് അബ്ദുസ്സലാം അമാനി ആദൂര്‍, അശ്‌റഫ് സഅദി ആരിക്കാടി, എ.കെ അമാനി പാണലം, ബാദുഷ, അലിപൂച്ചക്കാട്, നൗഷാദ് അമാനി നീലമ്പാറ, അബ്ദുല്‍ ഖാദിര്‍ അമാനി ബി.സി റോഡ്, ഹനീഫ് അമാനി ആലമ്പാടി, അബ്ദുല്‍ ഖാദിര്‍ അമാനി പുണ്ടൂര്‍, അബ്ദു റഊഫ് അമാനി കന്തല്‍, അബ്ദുല്‍ മജീദ് അമാനി പാവൂര്‍, ഹനീഫ് അമാനി കുബണൂര്‍ തുടങ്ങിയവര്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രസംഗിച്ചു.

ഉപ്പള, കുമ്പള, കാസര്‍കോട്, പൂച്ചക്കാട്, കാഞ്ഞങ്ങാട്, നീലേശ്വരം ചെറുവത്തൂര്‍ ഭാഗങ്ങളില്‍ ജാഥക്ക് ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്.
അല്‍ മഖര്‍ സമ്മേളനത്തിലേക്ക് ജില്ലയില്‍ നിന്ന് നൂറു കണക്കിനു സ്‌പെഷ്യല്‍ വാഹനങ്ങള്‍ പുറപ്പെടും.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.