ഫാസിയാബാദ്: യു.പി തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയുമായി ബന്ധപ്പെട്ട് ബി.ജെ.പിക്കുള്ളിലെ അതൃപ്തി അക്രമത്തിലേക്ക്. മണ്ഡലത്തിനു പുറത്തുള്ളയാളെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പ്രതിഷേധിച്ച് അയോധ്യയില്‍ ഒരു കൂട്ടം ബി.ജെ.പി പ്രവര്‍ത്തകര്‍ നേതാക്കളെ ബന്ദികളാക്കി. [www.malabbarflash.com]
പ്രദേശത്തെ എം.പിയായ ലല്ലു സിങ്ങിനെയും ബി.ജെ.പി യൂണിറ്റ് ചീഫ് അശ്വദേശ് പാണ്ഡെയെയുമാണ് രണ്ടുമണിക്കൂറോളം ബന്ദിയാക്കിയത്. അടുത്തിടെ ബി.എസ്.പി വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന അശ്വദേശ് പാണ്ഡെയ്ക്കാണ് ബി.ജെ.പി അയോധ്യ സീറ്റ് മാറ്റിവെച്ചത്. ഇതില്‍ പ്രതിഷേധിച്ചാണ് പ്രവര്‍ത്തകര്‍ നേതാക്കളെ ബന്ദിയാക്കിയത്. അശ്വദേശ് പാണ്ഡെയ്ക്ക് സീറ്റുനല്‍കരുതെന്ന പ്രവര്‍ത്തകരുടെ ആവശ്യം സംസ്ഥാന നേതൃത്വത്തെ അറിയിക്കുമെന്ന ഉറപ്പിന്മേലാണ് നേതാക്കളെ വിട്ടയച്ചത്.
'മണ്ഡലത്തിനുള്ളില്‍ തന്നെയുള്ള ഒരു നേതാവിനെ മത്സരിപ്പിക്കണമെന്നാണ് ബി.ജെ.പി പ്രവര്‍ത്തകരുടെ ആവശ്യം. ഗുപ്തയെ മത്സരിപ്പിക്കാനുള്ള ബി.ജെ.പി നേതൃത്വത്തിന്റെ തീരുമാനത്തില്‍ അവര്‍ രോഷാകുലരാണ്. അവരെ അനുനയിപ്പിക്കാനാണ് ഞങ്ങള്‍ പാര്‍ട്ടി ഓഫീസിലേക്കു പോയത്. എന്നാല്‍ അവര്‍ ഞങ്ങളെ ബന്ദിയാക്കി.' പ്രവര്‍ത്തകര്‍ ബന്ദിയാക്കിയ അശ്വദേശ് പറയുന്നു.
80കളില്‍ കോണ്‍ഗ്രസിലൂടെയാണ് ഗുപ്ത രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. 80കളുടെ അവസാനം ബി.ജെ.പിയിലേക്കു ചേര്‍ന്ന അദ്ദേഹം 1992ലെ ബാബറി മസ്ജിദ് തകര്‍ക്കലില്‍ പങ്കാളിയായിരുന്നു. എന്നാല്‍ 2002 സമാജ്‌വാദി പാര്‍ട്ടിയില്‍ ചേരുകയും മത്സരിക്കുകയും ചെയ്തു.
2012ല്‍ അദ്ദേഹം ബി.എസ്.പിയില്‍ ചേരുകയും മത്സരിക്കുകയും ചെയ്തു. കഴിഞ്ഞവര്‍ഷമാണ് അദ്ദേഹം വീണ്ടും ബി.ജെ.പിയിലേക്കു വന്നത്. നേരത്തെ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരെയും ബി.ജെ.പി പ്രവര്‍ത്തകര്‍ രംഗത്തുവന്നിരുന്നു. സ്മൃതി ഇറാനിയുടെ പോളിങ് ഏജന്റായ ഉമ ശങ്കറിന് അമേഠിയില്‍ സീറ്റുനല്‍കിയതില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍ സ്മൃതിയുടെ കോലം കത്തിക്കുകയും ചെയ്തിരുന്നു.
No comments:
Post a Comment