ഉദുമ: പാലക്കുന്ന് ടൗണിലെ കടകളില്‍ നിന്നും പുലച്ചെ പാക്കററ് പാലുകള്‍ മോഷ്ടിക്കുന്ന സംഘം സെക്യൂരിററി ക്യാമറയില്‍ കുടുങ്ങി. [www.malabarflash.com]
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
പുതുവര്‍ഷ പുലരിയില്‍ മൂന്നംഗ സംഘം പാല്‍ പാക്കററുകള്‍ മോഷ്ടിക്കുന്ന മൂന്നംഗ സംഘമാണ് ടൗണിലെ രണ്ട് കടളില്‍ സ്ഥാപിച്ച ക്യാമറയില്‍ കുടുങ്ങിയത്.
രാത്രി വൈകി എത്തുന്ന പാല്‍ പാക്കററുകള്‍ കടകയുടെ മുന്‍വശത്ത് ഇറക്കിവെയ്ക്കുകയാണ് പതിവ്. കഴിഞ്ഞ കുറേ ദിവസങ്ങളായി ഇറക്കിവെയ്ക്കുന്ന പാല്‍ പാക്കററുകളുടെ എണ്ണം കുറഞ്ഞ് വരുന്നത് ശ്രദ്ധയില്‍പ്പെട്ട വ്യാപാരികള്‍ സെക്യൂരിററി ക്യാമറ പരിശോധിച്ചപ്പോഴാണ് മോഷ്ടാക്കളുടെ ദൃശ്യങ്ങള്‍ കണ്ടെത്തിയത്. ഈ ദൃശ്യങ്ങള്‍ പോലീസിന് കൈമാറുമെന്ന് വ്യാപാരികള്‍ അറിയിച്ചു.
No comments:
Post a Comment