മുംബൈ: മഹാരാഷ്ട്രയിലെ ബിജെപി ശിവ സേന സഖ്യം തകര്‍ച്ചയിലേക്കെന്ന് സൂചന. ബിജെപിയോടുള്ള അനിഷ്ടം വ്യക്തമാക്കി വരാന്‍ പോകുന്ന തിരഞ്ഞെടുപ്പുകളില്‍ ശിവസേന ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ഉദ്ദവ് താക്കറെ അറിയിച്ചു. [www.malabarflash.com]
ഇതേതുടര്‍ന്നാണ് ബി.ജെ.പിയുമായുള്ള സഖ്യത്തേക്കുറിച്ച് പുനരാലോചിക്കുമെന്ന് വ്യക്തമാക്കി ഉദ്ദവ് താക്കറെ രംഗത്ത് വന്നത്. വ്യാഴാശ്ച നടന്ന പാര്‍ട്ടി സമ്മേളനത്തില്‍ വെച്ചാണ് ഉദ്ദവിന്റെ പ്രസ്താവന വന്നത്. ഇനി സഖ്യത്തിന് വേണ്ടി കാത്തിരിക്കാനില്ലെന്നും ഒറ്റയ്ക്ക് മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ശിവസേനയുടെ 50 വര്‍ഷത്തെ ചരിത്രത്തില്‍ 25 വര്‍ഷം സഖ്യം മൂലം പാഴായി പോയെന്ന് ഉദ്ദവ് താക്കറെ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ശിവസേനയ്ക്ക് അധികാരമോഹമില്ലെന്നും അദ്ദഹം പറഞ്ഞു.
അതേസമയം നിലവിലെ ഭരണത്തിന് വെല്ലുവിളിയുയര്‍ത്തുന്ന നീക്കങ്ങള്‍ നടത്തുമോ എന്നതിനേക്കുറിച്ച് ഉദ്ദവ് താക്കറെ സൂചനകളൊന്നും നല്‍കിയിട്ടില്ല. ബി.ജെ.പിയില്‍ നിറയെ ഗുണ്ടകളാണെന്നും എന്നാല്‍ ശിവസേനയിലുള്ളത് സൈനികരാണെന്നും താക്കറെ പറഞ്ഞു. ബി.എം.സി തിരഞ്ഞെടുപ്പില്‍ ശിവസേന ഒറ്റയ്ക്ക് വിജയം നേടുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
Keywords: Shiv Sena, BJP, National, National News, News, National News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment