Latest News

ആര്‍എസ്എസ് നേതാക്കള്‍ 38 ദിവസം പൂട്ടിയിട്ട് പീഡിപ്പിച്ചു: പരാതിയുമായി മുന്‍പ്രവര്‍ത്തകന്‍


തിരുവനന്തപുരം: ആര്‍എസ്എസ് നേതാക്കള്‍ മുപ്പത്തിയെട്ടുദിവസം പൂട്ടിയിട്ട് പീഡിപ്പിച്ചെന്ന പരാതിയുമായി മുന്‍പ്രവര്‍ത്തകന്‍ രംഗത്ത്. തിരുവനന്തപുരം കരകുളത്ത് ആര്‍എസ്എസ് മുന്‍ ശാരീരിക് ശിക്ഷക് പ്രമുഖ് ആയിരുന്ന എസ്. വിഷ്ണുവാണ് മുഖ്യമന്ത്രിക്കും ഡിജിപിയ്ക്കും പരാതി നല്‍കിയത്. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ ഉത്തരവാദിയാക്കി ആത്മഹത്യാക്കുറിപ്പെഴുതാന്‍ നിര്‍ബന്ധിച്ചെന്നും പരാതിയില്‍ പറയുന്നു. [www.malabarflash.com]

ആര്‍എസ്എസ് നേതാക്കള്‍ തട്ടിക്കൊണ്ടുപോയി 38 ദിവസം തടവില്‍ പാര്‍പ്പിച്ച് പീഡിപ്പിച്ചെന്നാണ് കരകുളം കല്ലയം സ്വദേശിയായ 25 കാരന്‍ വിഷ്ണുവിന്റെ പരാതി. ഫസല്‍ വധക്കേസിലും ധന്‍രാജ് വധക്കേസിലും ഉള്‍പ്പെട്ട പ്രതികളെ ഒറ്റിക്കൊടുത്തുവെന്ന് ആരോപിച്ചാണ് തന്നെ തട്ടിക്കൊണ്ടുപോയതെന്നും വിഷ്ണു പറയുന്നു.

പി. ജയരാജനെ വിഷ്ണു കണ്ടിരുന്നു. ഇതേത്തുടര്‍ന്ന് തന്നെ സിപിഎം ചാരനെന്ന് മുദ്രകുത്തുകയായിരുന്നുവെന്നും പരാതിയിലുണ്ട്. ജയരാജനെ ഉത്തരവാദിയാക്കി ആത്മഹത്യാക്കുറിപ്പ് എഴുതാന്‍ നിര്‍ബന്ധിച്ചെന്നും മുഖ്യമന്ത്രിക്കും ഡിജിപിയ്ക്കും നല്‍കിയ പരാതിയില്‍ പറയുന്നു. തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലാണ് വിഷ്ണു.




Keywords: Kerala, Thiruvananthapuram, Kerala news, News, RSS, RSS Leaders, Threatening, Assault, Attack, Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.