Latest News

പോലീസ് സ്‌റ്റേഷനില്‍ വെടിപൊട്ടിച്ച കേസ്‌: 'തോക്കു സ്വാമി'യെ വെറുതെവിട്ടു

പറവൂര്‍: ഹിമവല്‍ ഭദ്രാനന്ദയ്ക്ക് 'തോക്കു സ്വാമി' എന്ന പേര് വരാനിടയായ ആലുവാ തോക്ക് കേസില്‍ ഭദ്രാനന്ദയെ വെറുതെവിട്ടു. പറവൂര്‍ മജിസ്‌ട്രേറ്റ് കോടതിയാണ് വെറുതെ വിട്ടത്. [www.malabarflash.com]

ആകസ്മകവും വൈകാരികവുമായ ഇടപെടലിനെത്തുടര്‍ന്നാണ് ഇയാള്‍ വെടിയുതിര്‍ത്തതെന്നും വധശ്രമം എന്ന വകുപ്പ് ഇയാള്‍ക്കെതിരെ ചുമത്താന്‍ സാധിക്കുകയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ആലുവ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഓഫീസില്‍ വെടിയുതിര്‍ക്കുകയും ആത്മഹത്യാ ഭീഷണി മുഴക്കുകയും ചെയ്തുവെന്നാണ് കേസ്.

2008 മെയ് 17 നാണ് കേസിനാസ്പദമായ സംഭവം. ആത്മഹത്യചെയ്യാന്‍ പോവുകയാണെന്ന് പറഞ്ഞ് 17 ശനിയാഴ്ച പുലര്‍ച്ചെ ചില മാധ്യമപ്രവര്‍ത്തകരെ ഇയാള്‍ ആലുവ അശോകപുരം മനയ്ക്കപ്പടിയിലെ വീട്ടിലേക്ക് വിളിച്ച് വരുത്തിയിരുന്നു. ഇവര്‍ക്ക് മുന്നില്‍ നിറതോക്ക് നെറ്റിയിലമര്‍ത്തി ഭദ്രാനന്ദ ആത്മഹത്യാഭീഷണി മുഴക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ പോലീസ് ഇയാളെ അനുനയിച്ച് ആലുവ സിഐ ഓഫീസിലെത്തിച്ചു. നെറ്റിയില്‍ തോക്കുമുട്ടിച്ച് കാഞ്ചിയില്‍ വിരല്‍ വെച്ചാണ് ഇയാള്‍ ജീപ്പില്‍ കയറി സ്റ്റേഷനിലെത്തിയത്. തനിക്കെതിരെ വന്ന പത്രവാര്‍ത്തകളില്‍ പ്രതിഷേധിച്ചാണ് ഇയാള്‍ ആത്മഹത്യാഭീഷണി മുഴക്കിയത്.

ഒരു കൈയില്‍ തോക്കും മറുകൈയില്‍ മൊബൈല്‍ ഫോണുമായാണ് ഭദ്രാനന്ദ സ്‌റ്റേഷനില്‍ ഇരുന്നത്. ഫോണില്‍ നിരവധിപ്പരുമായി സംസാരിക്കുകയും ഇതിനിടെ പോലീസുകാരുടെ മൊബൈല്‍ ചാര്‍ജര്‍ വാങ്ങി ഫോണ്‍ചോര്‍ജ് ചെയ്യുകയും ചെയ്തിരുന്നു.

ഇതിനിടെ മാധ്യമപ്രവര്‍ത്തകരും പോലീസുമായി സ്‌റ്റേഷനില്‍ സംഘര്‍ഷമുണ്ടായി. ഇതുകണ്ട് ക്രൂധനായി ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേറ്റ ഭദ്രാനന്ദ തോക്കുമായി മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ചീറിയടുക്കുകയായിരുന്നു.'' എന്നെ തിന്നടാ,നിന്നെയൊക്കെ ഞാനനെന്റെ ശവം തീറ്റിക്കും'' എന്നാക്രോശിച്ച് ചാടിവന്ന ഭദ്രാനന്ദയെ പോലീസ് ബലംപിടിച്ച് മാറ്റുമ്പോളാണ് വെടിപൊട്ടിയത്.

രണ്ടുവട്ടം ഇയാള്‍ നിറയൊഴിച്ചുവെങ്കിലും പോലീസ് കൈതട്ടിമാറ്റുകയായിരുന്നു. സംഭവത്തില്‍ ഇയാളുടെ കൈക്ക് ചെറിയ പരിക്കേറ്റിരുന്നു.

ഫെയ്‌സ്ബുക്കില്‍ മതവിദ്വേഷം വളര്‍ത്തുന്ന പോസ്റ്റിട്ടതിന്റെ പേരില്‍ കഴിഞ്ഞദിവസം ഇയാള്‍ അറസ്റ്റിലായിരുന്നു. തോക്ക് കേസില്‍ കോടതിയില്‍ ഹാജരായി പുറത്തുവരുമ്പോഴായിരുന്നു അറസ്റ്റ്.



Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.