ഏറണാകുളം: ഹജ്ജ് ക്യാമ്പ് കോഴിക്കോട് തിരിച്ചു കൊണ്ടുവരുവാന്‍ ശക്തമായി പ്രവര്‍ത്തിക്കുമെന്ന് കേന്ദ്ര ന്യൂനപക്ഷ,ഹജ്ജ് വകുപ്പ് മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി മലബാര്‍ ഡവലപ്പ്‌മെന്റ് ഫോറത്തിന് ഉറപ്പ് നല്‍കി. [www.malabarflash.com]
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
കരിപ്പൂര്‍ വിഷയം അതീവ ഗൗരവമായി എടുത്തിട്ടുണ്ടെന്ന് മന്ത്രി വിശദീകരിച്ചു. ഏറണാകുളം ലെമെറീഡിയന്‍ ഹോട്ടലില്‍ വെച്ചാണ് എം.ഡി.എഫ് ഭാരവാഹികള്‍ മന്ത്രിയെ സന്ദര്‍ശിച്ചത്. കരിപ്പൂര്‍ വിമാനത്താവളത്തെ അട്ടിമറിക്കുന്ന ഉദ്യോഗസ്ഥ ലോബിയുടെ ഗുഡാലോചന മന്ത്രിയുടെ ശ്രദ്ധയില്‍ തെളിവുകള്‍ നിരത്തി ഹാജരാക്കി.
കേന്ദ്ര വഖഫ് കൗണ്‍സില്‍ അംഗമായ അഡ്വ:നൗഷാദ്, ബി.ജെ.പി ന്യൂനപക്ഷ വിഭാഗം നേതാവ് ഡോക്ടര്‍ ഷഫീഖ്, മലബാര്‍ ഡവലപ്പ്‌മെന്റ് ഫോറം പ്രസിഡണ്ട് കെ.എം.ബഷീര്‍, മുസ്തഫ മഞ്ചേരി, കരീം ജിടെക്, രമേശ് കുമാര്‍ മഞ്ചേരി,മൊയ്തീന്‍ ചെറുവണ്ണൂര്‍ തുടങ്ങിയവര്‍ നിവേദക സംഘത്തിലുണ്ടായിരുന്നു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment