Latest News

മലബാര്‍ ഡവലപ്പ്‌മെന്റ് ഫോറത്തിന് പുതിയ ഭാരവാഹികള്‍

കോഴിക്കോട്. കോഴിക്കോട് നടന്ന ജനറല്‍ ബോഡി യോഗത്തില്‍ മലബാര്‍ ഡവലപ്പ്‌മെന്റ് ഫോറ(എം,ഡി,എഫ്)ത്തിന് 2017,20 വര്‍ഷത്തോക്കുള്ള സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു.[www.malabarflash.com]

സൗദിയിലെ പ്രമുഖ പ്രവാസി വ്യവസായിയും സാമൂഹ്യ ജീവകാരുണ്യപ്രവര്‍ത്തകനുമായ ആലുങ്കല്‍ മുഹമ്മദ് (മുഖ്യ രക്ഷാധികാരി), എ.കെ.ഫൈസല്‍, ഹസന്‍ തിക്കോടി (പാട്രണ്‍), എം.കെ.മുനീര്‍ എം.എല്‍.എ ചെയര്‍മാന്‍, കെ.എം.ബഷീര്‍ (പ്രസിഡണ്ട്), അബ്ദുള്ള കാവുങ്ങല്‍, മുസ്തഫ മഞ്ചേരി. നുസ്രത്ത് ജഹാന്‍, അസീസ് തോലേരി ദുബൈ (വൈസ് പ്രസിഡണ്ട്), ഓര്‍ഗനൈസിങ്ങ് സെക്രട്ടറിയായി കെ.സെയ്ഫുദ്ദീന്‍, ജനറല്‍ സെക്രട്ടറിയായി അമ്മാര്‍ കിഴുപറമ്പ്, സെക്രട്ടറിമാരായി, മൊയ്തീന്‍ ചെറുവണ്ണൂര്‍, രമേഷ് കുമാര്‍ മഞ്ചേരി,ഷെയ്ക്ക് ഷഹീദ്, ട്രഷററായി അബ്ദുല്‍ കരീം ഉപദേശക സമിതി കണ്‍വീനറായി എസ്.എ.അബുബക്കര്‍, ഉപദേശക സമിതി കോഓര്‍ഡിനേറ്റര്‍മാരായി, മൊയ്തീന്‍ കുട്ടി കാവുങ്ങല്‍ അരീക്കാട്, ഗുലാം ഹുസന്‍ എന്നിവരെയും തെരഞ്ഞെടുത്തു.

മെമ്പര്‍ഷിപ്പ് വിതരണം വിപുലീകരിക്കാന്‍ തീരുമാനിച്ചു.അബ്ദുള്ള കാവുങ്ങല്‍ (ഡല്‍ഹി) തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയവിമാനങ്ങള്‍ ഇറക്കുക, ഈ വര്‍ഷത്തെ ഹജ്ജ് ക്യാമ്പും ഹജ്ജ് വിമാന സര്‍വ്വീസും കോഴിക്കോട് നിന്ന് ആരംഭിക്കുക എന്നീ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി സമരം വീണ്ടും ശക്തമാക്കുമെന്ന് യോഗം തീരുമാനിച്ചു.

ഡിസംബര്‍ അഞ്ചിനു പാര്‍ലമെന്റിനു മുന്നില്‍ മലബാര്‍ ഡവലപ്പ്‌മെന്റ് ഫോറം നടത്തിയ സമരം ഇവ്വിശയത്തിലുള്ള സമരങ്ങളുടെ തുടക്കം മാത്രമായിരുന്നെന്നും വേണ്ടിവന്നാല്‍ പാര്‍ലമെന്റിന് മുന്നില്‍ അനിശ്ചിതകാല നിരാഹാരസമരം അടക്കമുള്ള പ്രക്ഷോഭങ്ങള്‍ നടത്തുമെന്നും യോഗം മുന്നറിയിപ്പു നല്‍കി.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.