കാസര്‍കോട്: നഗരസഭയില്‍ നടപ്പിലാക്കിവരുന്ന വിവിധ വികസന പദ്ധതികളുടെ നടത്തിപ്പ് വിവാദമാക്കി തരംതാണ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്ന ബി.ജെ.പി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ അപവാദ പ്രചാരണങ്ങള്‍ നടത്തുകയാണെന്ന് മുസ്‌ലിം ലീഗ് മുനിസിപ്പല്‍ ഭാരവാഹികളുടെയും കൗണ്‍സില്‍ അംഗങ്ങളുടെയും യോഗം അഭിപ്രായപ്പെട്ടു.[www.malabarflash.com]
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന പരാതികളില്‍ വിജിലന്‍സ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് അന്വേഷണം പൂര്‍ത്തീകരിക്കുന്നതിന് മുമ്പ് തന്നെ നഗരസഭായോഗവും സ്റ്റാന്റിംഗ് കമ്മിറ്റി യോഗങ്ങളും അലങ്കോലപ്പെടുത്തുന്നാന്‍ ശ്രമിക്കുന്നത് ജനങ്ങളുടെ അവകാശങ്ങള്‍ക്ക് നേരെയുള്ള വെല്ലുവിളിയും ധിക്കാരവുമാണ്.
ബി.ജെ.പി ഭരിക്കുന്ന പഞ്ചായത്തുകളില്‍ നടന്ന അഴിമതിയും വെട്ടിപ്പും മറച്ചുവെക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമാണ് കാസര്‍കോട് നഗരസഭയില്‍ ബി.ജെ.പി കാട്ടിക്കൂട്ടുന്ന രാഷ്ട്രീയ നാടകമെന്ന് ജനങ്ങള്‍ തിരിച്ചറിയുമെന്നും യോഗം അഭിപ്രായപ്പെട്ടു.
മുനിസിപ്പല്‍ പ്രസിഡണ്ട് വി.എം മുനീര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മൊയ്തീന്‍ കൊല്ലമ്പാടി സ്വാഗതം പറഞ്ഞു. എ. അബ്ദുല്‍ റഹ്്മാന്‍, ടി.ഇ അബ്ദുള്ള, എല്‍.എ മഹമൂദ് ഹാജി, ഹാഷിം കടവത്ത്, എ.എം കടവത്ത്, മുഹമ്മദ് കുഞ്ഞി തായലങ്ങാടി, കെ.എം അബ്ദുല്‍ റഹ്്മാന്‍, കെ.എം ബഷീര്‍, എ.എ അസീസ്, ഖാലിദ് പച്ചക്കാട്, ഹമീദ് ബെദിര, മുജീബ് തളങ്കര, വിശ്വനാഥന്‍, ബീഫാത്തിമ ഇബ്രാഹിം, എം. നൈമുന്നിസ, സമീന മുജീബ്, മിസ്‌രിയ ഹമീദ്, ഹാജറ മുഹമ്മദ് കുഞ്ഞി, മുംതാസ് അബൂബക്കര്‍, സമീറ അബ്ദുല്‍ റസാഖ്, ഹസീന അമീര്‍, ഫര്‍സാന ഷിഹാബുദ്ദീന്‍, സല്‍വാന ഫൈസര്‍, ഫര്‍സാന ഹസൈന്‍, നസീറ, സിയാന ഹനീഫ സംബന്ധിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment