കാസര്‍കോട്: ഉദുമ ലളിത് റിസോര്‍ട്ടില്‍ അഞ്ചുവയസ്സുകാരന്‍ നീന്തല്‍ കുളത്തില്‍ മുങ്ങിമരിക്കാനിടയായ സംഭവത്തില്‍ റിസോര്‍ട്ട് ഉടമയടക്കമുള്ള അധികാരികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് പി രാഘവന്‍ ആവശ്യപ്പെട്ടു.[www.malabarflash.com]
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
വിനോദയാത്രക്ക് വന്ന കുട്ടിയുടെ മരണത്തിന് കാരണം ഇവിടെ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാത്ത റിസോര്‍ട്ട് ഉടമയാണ്. ആവശ്യമായ സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കേണ്ടതാണ്. നീന്തല്‍കുളത്തില്‍ ലൈഫ് ഗാര്‍ഡിന്റെ സേവനവും വേണ്ടതാണ്. നിലവിലുള്ള ജീവനക്കാരോടുപോലും ക്രൂരമായി പെരുമാറുന്ന മാനേജ്മെന്റാണ് ലളിതിന്റേത്. രാജ്യത്തെ നിയമങ്ങള്‍ തങ്ങള്‍ക്ക് ബാധകമല്ലെന്ന നിലപാടാണിവര്‍ക്ക്.
തങ്ങളുടെ റിസോര്‍ട്ടുകള്‍ക്ക് പ്രത്യേക നിയമാവലിയുണ്ടെന്നാണ് ഇവിടുത്തെ ജനറല്‍ മാനേജരുടെ വാദം. ഈ ധിക്കാര നിലപാടാണ് ഒരു കുഞ്ഞിന്റെ ജീവന്‍ നഷ്ടപ്പെടുത്തിയത്. മരണം രഹസ്യമാക്കി വയ്ക്കാനുള്ള മാനേജ്മെന്റ് നീക്കമറിഞ്ഞ് നാട്ടുകാര്‍ ഇടപെട്ടപ്പോഴാണ് പൊലീസുപോലും സ്ഥലത്ത് പോകാന്‍ തയ്യാറായത്.
കുഞ്ഞിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാന്‍ മാനേജ്മെന്റ് തയ്യാറാകണം. റിസോര്‍ട്ട് ഉടമയ്ക്കെതിരെ കേസെടുത്ത് സ്ഥാപനത്തിനെതിരെ സമഗ്രമായ അന്വേഷണം നടത്തണം. ഇതുസംബന്ധിച്ച് ടൂറിസം മന്ത്രിക്ക് നിവേദനവും നല്‍കി.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment