Latest News

സംസ്ഥാന സ്‌കൂള്‍ കലോത്സവം; അതിഥികളെ വരവേല്‍ക്കാന്‍ ഭീമന്‍ കേക്ക്‌

കണ്ണൂര്‍: സംസ്ഥാന സ്കൂള്‍ കലോത്സവത്തിലെ അതിഥികള്‍ക്കായി 28 അടി നീളമുള്ള കേക്ക് ഒരുങ്ങുന്നു. കണ്ണൂരിലെ പ്രശസ്തമായ ബ്രൌണീസ് ബേക്കറിയുടെ നേതൃത്വത്തിലാണ് കേക്ക് തയ്യാറാക്കുന്നത്.[www.malabarflash.com]

85 കിലോ ഭാരമുള്ള കേക്കില്‍ മുപ്പതോളം കലാരൂപങ്ങള്‍ ചിത്രീകരിക്കുന്നുണ്ട്. 20 കിലോ വീതം മൈദ, വെണ്ണ, മെര്‍ജറെയ്ന്‍ വെജിറ്റബിള്‍ ഫാറ്റ് എന്നിവയാണ് കേക്കിലെ പ്രധാന ചേരുവകള്‍. തലശേരി സ്വദേശിയായ ഷെറിന്റെ നേതൃത്വത്തിലാണ് കേക്ക് ഒരുക്കുക.
133 വര്‍ഷം മുമ്പ് മമ്പള്ളി ബാപ്പുവിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ ആദ്യമായി കേക്ക് നിര്‍മിച്ചതിന്റെ സ്മരണയ്ക്കായാണ് കൂറ്റന്‍ കേക്ക് ഉണ്ടാക്കുന്നത്. കണ്ണൂരില്‍ ഇതുവരെ നിര്‍മിക്കപ്പെട്ടതില്‍ ഏറ്റവും വലുതാവും ഈ കേക്ക്. 50 കിലോ ഭാരമുള്ള കേക്കാണ് കണ്ണൂരില്‍ ഇതുവരെ നിര്‍മിച്ചതില്‍ ഏറ്റവും വലുത്. 

പന്ത്രണ്ടോളം പേര്‍ രണ്ട് ഷിഫ്റ്റുകളിലായാണ് കേക്ക് നിര്‍മാണത്തിനുണ്ടാവുക. തിങ്കളാഴ്ച ഉച്ചമുതല്‍ കേക്ക് ഉദ്ഘാടന വേദിക്ക് സമീപം പ്രദര്‍ശിപ്പിക്കും. ഇവിടെവച്ചാണ് കേക്കിന്റെ അവസാന മിനുക്കുപണികള്‍ നടത്തുക. ഇതില്‍ കേക്കിന്റെ ചരിത്രവും ആലേഖനം ചെയ്യുമെന്ന് ബ്രൌണീസ് ബേക്കറി പാര്‍ട്ണര്‍ രഞ്ജിത് പറഞ്ഞു.
വിവിധ ജില്ലകളില്‍നിന്നെത്തുന്ന കലാപ്രതിഭകളെ കേക്ക് നല്‍കിയാണ് വരവേല്‍ക്കുക. ജയിംസ് മാത്യു എംഎല്‍എ ചെയര്‍മാനും പി എം രാജീവ് കണ്‍വീനറുമായുള്ള കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഈ ആശയം നടപ്പാക്കുന്നത്. 

കലോത്സവത്തിനെത്തുന്ന അതിഥികള്‍ക്ക് കണ്ണൂര്‍ കൈത്തറിയുടെ തൂവാലയും പുസ്തകവും നല്‍കിയാണ് വരവേല്‍ക്കുക.


Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.