Latest News

റൊട്ടേഷന്‍ നടപ്പായില്ല; നീലേശ്വരം വി എസ് ഓട്ടോസ്റ്റാന്റില്‍ സംഘര്‍ഷം


നീലേശ്വരം: നീലേശ്വരം വി എസ് ഓട്ടോസ്റ്റാന്റില്‍ റൊട്ടേഷന്‍ സംവിധാനം നടപ്പാക്കുന്നതിനെ എതിര്‍ത്ത് ഓട്ടോ തൊഴിലാളികള്‍ രംഗത്ത് വന്നത് സംഘര്‍ഷത്തിനിടയാക്കി. കോ ഓഡിനേഷന്‍ കമ്മിറ്റിയാണ് റൊട്ടേഷന്‍ സംവിധാനം നടപ്പാക്കാന്‍ തീരുമാനിച്ചത്. [www.malabarflash.com] 

ഐ എന്‍ ടി യു സി നേതാവ് സി വിദ്യാധരന്‍ ചെയര്‍മാനും, സി ഐ ടി യു നേതാവ് ഉണ്ണിനായര്‍ ജനറല്‍ കണ്‍വീനറുമായ കോ. ഓഡിനേഷന്‍ കമ്മിറ്റി മാസങ്ങള്‍ക്ക് മുമ്പാണ് തീരുമാനം എടുത്തതെങ്കിലും വി എസ് ഓട്ടോ സ്റ്റാന്റില്‍ തീരുമാനം നടപ്പായിരുന്നില്ല. ഇതേ തുടര്‍ന്ന് തീരുമാനം നടപ്പാക്കാന്‍ ശ്രമിച്ചപ്പോഴാണ് സംഘര്‍ഷമുണ്ടായത്.

തങ്ങളോട് ആലോചിക്കാതെയാണ് തീരുമാനമെടുത്തതെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ സ്റ്റാന്റിലെ ഓട്ടോ തൊഴിലാളികള്‍ നടപടി തടഞ്ഞത്. സംഘര്‍ഷം ഉടലെടുത്തതനെ തുടര്‍ന്ന് ഗതാഗതസ്തംഭനവും ഉണ്ടായി.


Keywords: Kasaragod News, Kasaragod Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.