കാസര്‍കോട്: നോട്ട് നിരോധിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ജനങ്ങള്‍ക്ക് സമ്മാനിച്ചത് അരാജകത്വമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ യു.ഡി.എഫ് ജില്ലാ നേതൃസംഗമം ഉദ്ഘാടനം ചെയത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കള്ളപ്പണം തടയുക, തീവ്രവാദ പ്രവര്‍ത്തനം തടയുക, കള്ളനോട്ട് പിടിച്ചെടുക്കുക എന്ന ലക്ഷ്യവുമായി നോട്ട് നിരോധനവുമായി ഇറങ്ങി തിരിച്ച മോദി പറഞ്ഞ മൂന്ന് കാര്യങ്ങളിലും സമ്പൂര്‍ണ പരാജയമായിരിക്കുകയാണ്. [www.malabarflash.com]
കള്ളപ്പണം തിരിച്ചെത്തിയാല്‍ ഓരോ പൗരന്റെയും അക്കൗണ്ടുകളില്‍ പണം നിക്ഷേപിക്കുമെന്ന് പറഞ്ഞു. എന്നാല്‍ അതുമുണ്ടായില്ല. യു.ഡി.എഫിന്റെ നേതൃത്വത്തില്‍ 24ന് എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുമെന്നും ചെന്നിത്തല പറഞ്ഞു.
യു.ഡി.എഫ്. ജില്ലാ ചെയര്‍മാന്‍ ചെര്‍ക്കളം അബ്ദുല്ല അധ്യക്ഷത വഹിച്ചു. ഡി.സി.സി. പ്രസിഡണ്ട് ഹക്കീം കുന്നില്‍, പി.ബി. അബ്ദുല്‍ റസാഖ് എം.എല്‍.എ., കെ.പി. കുഞ്ഞിക്കണ്ണന്‍, അഡ്വ. സി.കെ ശ്രീധരന്‍, സി.ടി. അഹമ്മദലി, അഡ്വ. എം.സി. ജോസ്, എ.ജി.സി. ബഷീര്‍, കെ. നീലകണ്ഠന്‍, പി.എ. അഷ്‌റഫലി, പി.സി. രാജേന്ദ്രന്‍, എ.വി. രാമകൃഷ്ണന്‍, കമ്മാരന്‍, ടി.ഇ. അബ്ദുല്ല, പി. മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, കരിവള്ളൂര്‍ വിജയന്‍, പി.കെ. ഫൈസല്‍ പ്രസംഗിച്ചു. പി. ഗംഗാധരന്‍ നായര്‍ സ്വാഗതം പറഞ്ഞു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment