കാഞ്ഞങ്ങാട്: ദുരൂഹസാഹചര്യത്തില്‍ കാണാതായ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെയും പ്ലസ്ടുവിദ്യാര്‍ത്ഥിയെയും പോലീസ് ഹൈക്കോടതിയില്‍ എത്തിച്ചു. മാണിക്കോത്ത് ചിത്താരി സ്വദേശിനിയും പേരിയയിലെ സ്വകാര്യ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയുമായ ഫാത്തിമത്ത് മുബഷീറ, ഇതേ സ്‌കൂളിലെ പ്ലസ്ടുവിദ്യാര്‍ത്ഥിയും ഹരിപുരം പുല്ലൂര്‍ സ്വദേശിയുമായ മുഹമ്മദ് സയാസ് എന്നിവരെയാണ് പോലീസ് തിങ്കളാഴ്ച രാവിലെ കൊച്ചിയില്‍ എത്തിച്ചത്. [www.malabarflash.com]
ഇരുവരും ചെന്നൈയിലാണ് കഴിഞ്ഞദിവസം പിടിയിലായത്. കഴിഞ്ഞ മാസം ഒമ്പതിനു കാണാതായ ശേഷം ചെന്നൈയിലെത്തിയ ഇരുവരും ഒരു വാടക വീട്ടില്‍ താമസിച്ചുവരികയായിരുന്നു. കേരള പോലീസ് പുറത്തിറക്കിയ ലുക്ക് ഔട്ട് നോട്ടീസ് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ ഇരുവരെയും കണ്ടെത്തി പോലീസില്‍ അറിയിക്കുകയായിരുന്നു.
ചോദ്യം ചെയ്യലിലാണ് കാഞ്ഞങ്ങാട്ട് നിന്നു ഒളിച്ചോടിയതാണെന്നു മൊഴി നല്‍കിയത്. ഒരുവര്‍ക്ക് ഷോപ്പില്‍ ജോലി ചെയ്തുവരികയായിരുന്നു മുഹമ്മദ് സയാസ്. ഫാത്തിമത്ത് മുബഷീറയെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി നല്‍കിയിരുന്നു. മുബഷീറയെ തിങ്കളാഴ്ച വൈകുന്നേരത്തിനകം കോടതിയില്‍ ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു.
Keywords: Kasaragod News, Kasaragod Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment