നിലമ്പൂര്‍: റിപ്പബ്ലിക് ദിനത്തില്‍ നിലമ്പൂര്‍ ജില്ല ആശുപത്രിയില്‍ നടന്നതു ചേരിപ്പോര്. ഡോക്ടര്‍മാര്‍ പരസ്പരം ചേരി തിരിഞ്ഞ് ആക്രമിക്കുകയായിരുന്നു. ഇതില്‍ രണ്ടു പേര്‍ക്കു പരുക്കേറ്റു. അത്യാഹിത വിഭാഗത്തില്‍ ഡോക്ടര്‍മാരുടെ ഡ്യൂട്ടി റൂമിലായിരുന്നു സംഭവം. അടിപിടിയില്‍ പരുക്കേറ്റ സുപ്രണ്ട് ഡോ: പി. സീമാമു (52) നേത്രരോഗ വിദഗ്ധന്‍ ഡോ: പി എം ജലാല്‍(37) എന്നിവരെ ജില്ല ആശുപത്രിയില്‍ ചികിത്സയ്ക്കു വിധയരാക്കി. [www.malabarflash.com]
മുറിയിലേയ്ക്ക് തന്നെ വിളിച്ചുകൊണ്ടു പോയി വാതില്‍ അടച്ചിട്ട ശേഷം മര്‍ദ്ദിച്ചതായി സൂപ്രണ്ട് ആരോപിച്ചു. അതേ സമയം ഡോക്ടര്‍മാരില്‍ ചിലര്‍ക്കു പരിധിവിട്ട് ഇളവുകള്‍ നല്‍കിയതിനെ വിമര്‍ശിച്ചതിലുള്ള വിരോധത്തില്‍ മുറിയില്‍ കയറി ആക്രമിച്ചതാണെന്നു ഡോ ജലാലും പറഞ്ഞു. ഇടിക്കട്ട കൊണ്ട് ഇടിച്ചു പരുക്കേല്‍പ്പിച്ചു എന്ന ഡോ:സീമാമുവിന്റെ പരാതിയില്‍ ഡോ: ജലാലിനെതിരെ പോലീസ് കേസ് എടുത്തു. താക്കോല്‍കൂട്ടം കൊണ്ടു മുഖത്ത് ഇടിച്ചു എന്ന ഡോ: ജലാലിന്റെ പരാതിയില്‍ ഡോ: സീമാമുവിനെതിരെയും കേസ് ഉണ്ട്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment