Latest News

മരിച്ച് കഴിഞ്ഞാല്‍ നഖവും മുടിയും വളരുമോ?


കാലങ്ങളായി നിലവിലുള്ള ഒരു ചോദ്യമാണിത്. പലപ്പോഴും മരണശേഷം അടക്കം ചെയ്ത ശരീരം പുറത്തെടുക്കേണ്ട ചില സാഹചര്യങ്ങളില്‍ നഖത്തിന് നീളം കൂടുതലായി കണ്ടെത്തിയിട്ടുണ്ട്. ഇത് പക്ഷെ വളരുന്നതല്ല എന്നാണ് ഗവേഷകര്‍ കണ്ടെത്തിയിട്ടുള്ളത്. [www.malabarflash.com]

 മരിയ്ക്കുന്നതോടെ ശരീരം പ്രവര്‍ത്തനങ്ങള്‍ നിലച്ച് നിര്ജ്ജലീകരണത്തിന് വിധേയമാകുന്നു. അതോടെ ശരീരം ഉണങ്ങി ചുരുങ്ങുന്നു. മാംസത്തിനിടയില്‍ നിന്ന് തുടങ്ങുന്ന നഖത്തിന്റെ ഭാഗം അതോടെ കുറച്ച് പുറത്തേയ്ക്ക് തള്ളുന്നു. അതുകൊണ്ടാണ് പിന്നീടു കാണുമ്പോള്‍ നീളക്കൂടുതല്‍ അനുഭവപ്പെടുന്നത്.

നമ്മുടെ നഖം ദിവസത്തില്‍ 0.1മില്ലി മീറ്റര്‍ എന്ന കണക്കിലാണ് വളരുന്നത്.  ഗ്ലൂക്കോസിന്റെ ലഭ്യതയും ചില ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളുമാണ് നഖത്തിന്റെയും മുടിയുടെയും വളര്‍ച്ചയ്ക്ക് കാരണം. എന്നാല്‍ മരിയ്ക്കുന്നതോടെ ഇത് നിലയ്ക്കുന്നു. കോശങ്ങളുടെ ഉല്‍പ്പാദനമോ വളര്‍ച്ചയോ നടക്കുന്നില്ല. അതുകൊണ്ട് തന്നെ മരണശേഷം നഖം വളരും എന്ന വിശ്വാസം മണ്ടത്തരമാണ് എന്നാണു ഗവേഷകര്‍ വ്യക്തമാക്കുന്നത്.



Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.