www.malabarflash.com
കാഞ്ഞങ്ങാട്: ഭൗതിക ശാസ്ത്രത്തില്‍ സംസ്ഥാനതലത്തില്‍ മികച്ച ഗവേഷണ പ്രബന്ധത്തിനുള്ള പ്രഥമ ഡോ.എ.ജെ.റെജിന മെമ്മോറിയല്‍ ഗവേഷണ അവാര്‍ഡ് ഡോ.എം.പി.ബിനിതയ്ക്ക്.
അദ്ധ്യാപന രംഗത്തും ഗവേഷണ രംഗത്തും പ്രഗല്‍ഭയായിരുന്ന പടന്നക്കാട് നെഹ്‌റു കോളേജിലെ അധ്യാപിക ഡോ.എ.ജെ.റെജിനയുടെ സ്മരണയ്ക്കായി ഫിസിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റും, കോളേജ് ആലൂമ്‌നി അസോസിയേഷനും, ഡോ.എ.ജെ.റെജിന മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റും ചേര്‍ന്ന് നല്കുന്ന അവാര്‍ഡ് റവന്യൂ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ 16ന് പടന്നക്കാട് നെഹ്‌റു കോളേജിലെ അവാര്‍ഡ് ദാന ചടങ്ങില്‍ വിതരണം ചെയ്യും.
കാഞ്ഞങ്ങാട് മുനിസിപ്പല്‍ ചെയര്‍മാന്‍ വി.വി.രമേശന്‍, നീലേശ്വരം മുന്‍സിപ്പല്‍ ചെയര്‍മാന്‍ പ്രൊഫ.കെ.പി.ജയരാജന്‍ തുടങ്ങിയവര്‍ സംബന്ധിക്കും. സംഘാടകരായ ഡോ.ടിറ്റോ ജോസഫ്, ഡോ.ഉദയാനന്ദന്‍, ഡോ.കെ.വി.മുരളി, രാഘവന്‍ കുളങ്ങര, ശീതല്‍ അനുപമ ടിന്റോ എന്നിവര്‍ അറിയിച്ചു. കോടഞ്ചേരി ഗവണ്‍മെന്റ് കോളേജ് അധ്യാപികയാണ് അവാര്‍ഡ് ജേതാവായ ഡോ.ബിനിത.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment