Latest News

ബേക്കല്‍ സ്വദേശി കണ്ണൂരില്‍ മത്സ്യബന്ധനത്തിനിടെ കുഴഞ്ഞ് വീണ് മരിച്ചു

ഉദുമ: കടലില്‍ മത്സ്യബന്ധനത്തിനിടെ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. ബേക്കല്‍ വിഷ്ണുമഠത്തെ ജനാര്‍ദ്ദനന്‍പാഞ്ചു ദമ്പതികളുടെ മകന്‍ കരുണന്‍(44) ആണ് മരിച്ചത്.[www.malabarflash.com]

കണ്ണൂര്‍ തയ്യിലിലെ ഭാര്യാവീട്ടില്‍ പോയിരുന്ന കരുണന്‍ തയ്യില്‍ കടപ്പുറത്ത് മത്സബന്ധനം നടത്തുന്നതനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചു.

സുചിത്രയാണ് ഭാര്യ. മക്കള്‍: സുവര്‍ണ, സുസ്മിത, സോനാലി, ചിമ്മു. സഹോദരങ്ങള്‍: വാസു, ശങ്കരന്‍, ചന്ദ്രന്‍(ദുബൈ), ആനന്ദന്‍, ബിന്ദു.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.