Latest News

എന്‍ജിനീയറിംഗ് വിദ്യാര്‍ഥി കാമുകിയുടെ വീട്ടില്‍ ആത്മഹത്യ ചെയ്തു

തിരുവനന്തപുരം: തിരുവനന്തപുരത്ത് എന്‍ജിനീയറിംഗ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തത് പ്രണയനൈരാശ്യം മൂലമെന്ന് പോലീസ് പറഞ്ഞു. ശനിയാഴ്ചയാണ് ശ്രീകാര്യം എന്‍ജിനിയറിംഗ് കോളജ് വിദ്യാര്‍ഥി തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. [www.malabarflash.com]

കരകുളം സ്വദേശി മാധവന്‍ കുട്ടിയാണ് തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. സ്‌കൂള്‍ കാലം മുതല്‍ ഒന്നിച്ച് പഠിച്ചിരുന്ന പെണ്‍കുട്ടി പ്രണയത്തില്‍ നിന്നും പിന്‍മാറിയതില്‍ ഉള്ള മനോവിഷമത്തിലാണ് മാധവന്‍ കുട്ടി ആത്മഹത്യ ചെയ്തത്.

കാമുകിയുടെ ഫഌറ്റിന് സമീപത്തുള്ള വാട്ടര്‍ടാങ്കിന് സമീപമാണ് മാധവന്‍കുട്ടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച ഉച്ചയോടെ ഇരുവരും ഒന്നിച്ച് ഫഌറ്റിലേക്ക് കയറിപ്പോകുന്നതായി കണ്ടെവരുണ്ടെന്നും ഇടയ്ക്കിടയ്ക്ക് ഇരുവരും ഒന്നിച്ച് വരാറുണ്ടായിന്നതായും ചിലര്‍ മൊഴി നല്‍കിയതായി പോലീസ് പറഞ്ഞു.

സ്‌കൂള്‍ പഠനം കഴിഞ്ഞിട്ടും ഇരുവരും ബന്ധം തുടരുകയായിരുന്നെന്നും പെണ്‍കുട്ടിയെ കാണാനായി മുമ്പും പലവട്ടം മാധവന്‍കുട്ടി ഫഌറ്റില്‍ വന്നിട്ടുണ്ടെന്നും സെക്യൂരുറ്റി പോലീസിനോട് പറഞ്ഞു.

അടുത്തിടെ ഇരുവരും തമ്മില്‍ അഭിപ്രായ വ്യത്യസമുണ്ടാവുകയും ബന്ധം അവസാനിപ്പിക്കാന്‍ പെണ്‍കുട്ടി തീരുമാനിക്കുകയും ചെയ്തിരുന്നു. കോളജിലെ പ്രശ്‌നങ്ങളാണ് ആത്മഹത്യക്കു കാരണമെന്ന രീതിയിയിലായിരുന്നു ആദ്യം വാര്‍ത്ത പ്രചരിച്ചിരുന്നത്.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.