Latest News

ഫൈസല്‍ വധം അന്വേഷിക്കാന്‍ പുതിയ സംഘം; ഉപരോധ സമരം അവസാനിപ്പിച്ചു

തിരൂരങ്ങാടി: കൊടിഞ്ഞി ഫാറൂഖ് നഗറിലെ ഫൈസല്‍ വധക്കേസിലെ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സര്‍വകക്ഷി സമരസമിതിയുടെ നേതൃത്വത്തില്‍ നടത്തിയ ഉപരോധ സമരം അവസാനിപ്പിച്ചു.[www.malabarflash.com] 

നിലവിലെ അന്വേഷണ സംഘത്തെ മാറ്റാമെന്ന് ഡി.ജി.പി ഉറപ്പു നല്‍കിയതിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. അബ്ദു റബ്ബ് എം.എല്‍.എ ആണ് ഇക്കാര്യം അറിയിച്ചത്. പുതിയ അന്വേഷണ ചുമതല ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി മോഹന ചന്ദ്രനാണ്.

മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യുക, ഗൂഢാലോചനാ കേന്ദ്രങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുക, കുടുംബത്തിന് ധനസഹായം പ്രഖ്യാപിക്കുക, ഭാര്യക്ക് സര്‍ക്കാര്‍ ജോലി നല്‍കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു സര്‍വകക്ഷി സമരസമിതിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ ദേശീയപാത ഉപരോധം ആരംഭിച്ചത്. 

ഉച്ചക്ക് രണ്ടുമണിക്ക് ആരംഭിച്ച സമരം വൈകിട്ട് ആറ് മണിക്കാണ് അവസാനിച്ചത്. സമരത്തില്‍ ഫൈസിലിന്റെ മാതാവും മക്കളും പങ്കെടുത്തിരുന്നു.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.