ഉദുമ: പ്രകൃതിയെ, നെല്ലിനെ, മരങ്ങളെ അറിയാത്ത, തലമുറകളെ സൃഷ്ടിക്കപ്പെടരുതെന്ന് സാഹിത്യകാരന്‍ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് പറഞ്ഞു.[www.malabarflash.com]
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
പാലക്കുന്ന് ഗ്രീന്‍വുഡ് സ്‌ക്കൂളില്‍ നടന്ന വിദ്യാര്‍ഥികളും വായനയും എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സോഷ്യല്‍ മീഡിയകള്‍ നവ ചിന്തകള്‍ക്കുള്ള വേദിയാകണം. സാഹിത്യവും സയന്‍സും മനുഷ്യസമൂഹത്തിന്റെ നിലനില്പിന് ആവശ്യഘടകങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു .
സ്‌കൂളില്‍ നടക്കുന്ന വജ്ര കേരള ആഘോഷത്തിന്റെ ഭാഗമായി ട്ടാണ് പ്രഭാഷണം സംഘടിപ്പിച്ചത്. ഹിന്ദി സാഹിത്യത്തിലെ പ്രതിഭകളായ പ്രേംചന്ദ് ,മഹാദേവി വര്‍മ്മ എന്നിവരുടെ ഛായ ചിത്രങ്ങളും ശിഹാബുദ്ദീന്‍ അനാച്ഛാദനം ചെയ്തു പ്രിന്‍സിപ്പാള്‍ ഡോ: എം.രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.എ.ഷാജി, പ്രധാന അധ്യാപകന്‍ സി. ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment