കാഞ്ഞങ്ങാട്: ബിജെപി ശക്തി കേന്ദ്രങ്ങളില്‍ പ്രവര്‍ത്തകരെ കള്ളകേസുകളില്‍ കുടുക്കുന്നതിന് വ്യാപകമായ ശ്രമങ്ങള്‍ നടക്കുന്നതായി ബി.ജെ.പി മടിക്കൈ പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു.[www.malabarflash.com]
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
കഴിഞ്ഞ ദിവസം കോട്ടപ്പാറയില്‍ വെച്ച് ഹെല്‍മെറ്റ് ധരിച്ച് ബാങ്ക് നിയമത്തിനായുള്ള പരീക്ഷയെഴുതാന്‍ പോയ യുവാവിനെയും സുഹൃത്തിനെയും ബി.ജെ.പി പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു എന്ന് പറഞ്ഞ് പുറത്ത് വരുന്ന വാര്‍ത്തകള്‍ തികച്ചും വ്യാജമാണെന്ന് ബിജെപി പ്രവര്‍ത്തകരെ കള്ള കേസുകളില്‍ കുടുക്കുന്നതിനുള്ള മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ഗൂഢാലോചനയുടെ ഭാഗമാണ് എന്നും ബി.ജെ.പി മടിക്കൈ പഞ്ചായത്ത് കമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചു.
സംഭവം നടന്ന പ്രദേശത്ത് ഉള്ള പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കാതെ കണ്ണൂര്‍ ജില്ലയിലെ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത് കള്ളക്കേസുണ്ടാക്കുന്നതിന്റെ ഭാഗമായിട്ടാണ്. ഇതിന്റെ പിന്നില്‍ കണ്ണൂര്‍ ലോബി പ്രവര്‍ത്തിക്കുന്നതായി യോഗം ആരോപിച്ചു.

ചെറുവത്തൂരില്‍ നിന്നും ചീമേനിയിലേക്ക് നടന്ന പദയാത്രയ്ക്ക് ശേഷം വ്യാപകമായി ദേശാഭിമാനിയും മാര്‍ക്‌സിസ്റ്റ് അനുകൂല പത്രങ്ങളും ബി.ജെ.പി കേന്ദ്രങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണ്.
ഒരാഴ്ച്ച മുമ്പ് പറക്കളായി പ്രദേശത്ത് ഉണ്ടായ സംഭവവികാസങ്ങള്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി രാഷ്ട്രീയപരമായി ദുരുപയോഗം ചെയ്ത്തുണ്ടാക്കിയ കെട്ടുകഥയുടെ ഭാഗമാണ്. ഇതിനെതിരെ പ്രവര്‍ത്തകര്‍ കരുതിയിരിക്കണമെന്നും ബി.ജെ.പി മടിക്കൈ പഞ്ചായത്ത് കമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment