Latest News

യു.എ.ഇയില്‍ ഈ വര്‍ഷത്തെ പൊതു അവധികള്‍ പ്രഖ്യാപിച്ചു

അബൂദാബി: യു.എ.ഇയില്‍ 2017 വര്‍ഷത്തെ പൊതു അവധികള്‍ പ്രഖ്യാപിച്ചു. ഞായറാഴ്ചത്തെ പുതുവത്സര ദിനത്തിന്‍േറത് ഉള്‍പ്പെടെയുള്ള പൊതു അവധികളുടെ പട്ടികയാണ് ചൊവ്വാഴ്ച പ്രസിദ്ധീകരിച്ചത്. [www.malabarflash.com]

ഫെഡറല്‍ മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍ വകുപ്പുകള്‍, പൊതു സ്ഥാപനങ്ങള്‍ എന്നിവക്കെല്ലാം ഈ തീയതികളില്‍ അവധിയായിരിക്കും.
പട്ടിക പ്രകാരം ഏപ്രില്‍ 24ലെ (റജബ് 27) മിഅ്‌റാജ് ദിനമാണ് ഇനി വരാനിരിക്കുന്ന ആദ്യ അവധി. ഇസ്ലാമികമായ സവിശേഷ ദിനങ്ങള്‍ ഹിജ്‌റ കലണ്ടര്‍ അനുസരിച്ചാണ് കണക്കാക്കുന്നത് എന്നതിനാല്‍ ചന്ദ്രപ്പിറവി ദൃശ്യമാകുന്നതിലെ വ്യത്യാസങ്ങള്‍ക്കനുസരിച്ച് അവധി ദിനങ്ങളുടെ ഗ്രിഗോറിയന്‍ കലണ്ടര്‍ അനുസരിച്ചുള്ള തീയതിയില്‍ മാറ്റം വരാന്‍ സാധ്യതയുണ്ട്. 

ചെറിയ പെരുന്നാളിനും വലിയ പെരുന്നാളിനുമാണ് ഏറ്റവും കൂടുതല്‍ ദിനങ്ങള്‍ അവധിയുള്ളത്. ഇരു പെരുന്നാളിനും മൂന്ന് വീതം ദിവസങ്ങളാണ് ഒഴിവ്. ജൂണ്‍ 25ന് (ശവ്വാല്‍ ഒന്ന്) ചെറിയ പെരുന്നാളും സെപ്റ്റംബര്‍ ഒന്നിന് (ദുല്‍ഹജ്ജ് പത്ത്) വലിയ പെരുന്നാളുമായാണ് കണക്കാക്കിയിരിക്കുന്നത്. യു.എ.ഇ ദേശീയദിനത്തിന് രണ്ട് ദിവസം അവധിയുണ്ട്. ഡിസംബര്‍ രണ്ട്, മൂന്ന് തീയതികളിലാണ് അവധി. മറ്റു അവധികളെല്ലാം ഒരു ദിവസം വീതമാണ്.
മറ്റു അവധികള്‍: റംസാന്‍ ആരംഭം മേയ് 27 (റംസാന്‍ ഒന്ന്). ഹജ് സീസണ്‍ ആഗസ്റ്റ് 23 (ദുല്‍ഹജ് ഒന്ന്). അറഫ ദിനം ആഗസ്റ്റ് 31 (ദുല്‍ഹജ് ഒമ്പത്).
ഹിജ്‌റ വര്‍ഷാരംഭം സെപ്റ്റംബര്‍ 22 (മുഹറം ഒന്ന്). സ്മാരകദിനം നവംബര്‍ 30. നബിദിനം നവംബര്‍ 30 (റബീഉല്‍ അവ്വല്‍ 12).


Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.