Latest News

കോണ്‍ഗ്രസ് നേതാവ് കെ.സി കടമ്പൂരാന്‍ അന്തരിച്ചു

കോഴിക്കോട്: പ്രമുഖ കോണ്‍ഗ്രസ് നേതാവും കെ.പി.സി.സി നിര്‍വാഹക സമിതി അംഗവുമായ കെ.സി കടമ്പൂരാന്‍ അന്തരിച്ചു. കോഴിക്കോട്ട് സ്വകാര്യ ആസ്പത്രിയില്‍ തിങ്കളാഴ്ച രാവിലെയായിരുന്നു അന്ത്യം.[www.malabarflash.com]

രാവിലെ 10.30 മൃതദേഹം കണ്ണൂരിലേക്ക് കൊണ്ടുപോയി. ഉച്ചയ്ക്ക് കടമ്പൂരിലെ വീട്ടിലെത്തിക്കുന്ന ഭൗതിക ശരീരം ചൊവ്വാഴ്ച രാവിലെ 11 മണിക്ക് മഹാത്മാ മന്ദിരത്തില്‍ പൊതുദര്‍ശനത്തിന് വച്ച 12 മണിയോടെ പയ്യാമ്പലം ശ്മശാനത്തില്‍ സംസ്‌കരിക്കും.

കടമ്പൂരാന്റെ നിര്യാണത്തെ തുടര്‍ന്ന് പാര്‍ട്ടിയുടെ എല്ലാ ഔദ്യോഗിക പരിപാടികളും 3 ദിവസത്തേക്ക് മാറ്റിവെച്ചതായി ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി അറിയിച്ചു.

കണ്ണൂരിലെ കോണ്‍ഗ്രസ് നേതാക്കളില്‍ പ്രമുഖനായ കെ.സി കടമ്പൂരാന്‍ ലീഡര്‍ കെ.കരുണാകരന്റെ ഉറച്ച അനുയായി ആയിരുന്നു. ഡി.ഐ.സി രൂപവത്കരിച്ചപ്പോള്‍ കോണ്‍ഗ്രസ് വിട്ട് ഡി.ഐ.സിയിലെത്തി. എന്നാല്‍ പിന്നീട് കരുണാകരനൊപ്പം തിരികെ പാര്‍ട്ടിയിലെത്തി.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.