ലുധിയാന: ഒമ്പത് വയസുകാരനെ കൊന്ന് രക്തം കുടിക്കുകയും മാംസം ഭക്ഷിക്കുകയും ചെയ്ത കൗമാരക്കാരനെ പോലീസ് അറസ്റ്റ്ചെയ്തു. കഴിഞ്ഞ വ്യാഴാഴ്ച ഉത്തർ പ്രദേശിലെ ദിഗ്രി മേഖലയിൽ കർണയിൽ സിങ് നഗറിലാണ് സംഭവം. സ്കൂളിൽ ദുഷ്പേരുണ്ടാക്കുന്നതിന് ഇങ്ങനെയൊരു കൃത്യം ചെയ്തെന്നാണ് കാരണമായി കൗമാരക്കാരൻ പോലീസിനോട് പറഞ്ഞത്. [www.malabarflash.com]
ഇതിനായി കുട്ടിയെ കൊന്നശേഷം ശരീരത്തിൽ നിന്ന് ഹൃദയം മുറിച്ചുമാറ്റി അടുത്തുള്ള സ്കൂൾ പരിസരത്ത് നിക്ഷേപിക്കുകയും ചെയ്തു. ഒമ്പത് വയസുകാരെൻറ ഹൃദയം സ്കൂൾ പരിസരത്ത് നിന്ന് കണ്ടെടുത്തിട്ടുണ്ട്. കുട്ടിയെ കാണാതായതുമായി ബന്ധപ്പെട്ട് പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് കൊലയാളിയായ കൗമാരക്കാരനെ പോലീസ്കണ്ടെത്തിയത്. കുട്ടിയുടെ മൃതദേഹം കഷണങ്ങളായി മുറിച്ച നിലയിലായിരുന്നു.
കൗമരക്കാരന് മാനസിക പ്രശ്നങ്ങൾ ഉള്ളതായും മാംസം പച്ചക്ക് കഴിക്കാൻ ഇഷ്ടപ്പെട്ടിരുന്നതായും പോലീസ് പറഞ്ഞു. ചിലപ്പോൾ സ്വന്തം കൈ കടിച്ചുതിന്നുന്ന ശീലം കൗമാരക്കാരനുണ്ടായിരുന്നതായും മാതാപിതാക്കളും പറയുന്നുണ്ട്.
Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment