നീലേശ്വരം: യുവതിയുടെ വീട്ടില്‍ പാതിരാത്രിയിലെത്തിയ യുവാവിനെ നാട്ടുകാര്‍ പിടികൂടി കൈകാര്യം ചെയ്തു. ചിറപ്പുറം ആലിന്‍കീഴിലെ വിധവയായ യുവതിയുടെ വീട്ടിലെത്തിയ അയല്‍വാസിയായ യുവാവിനെയാണ് നാട്ടുകാര്‍ പിടികൂടി തല്ലിച്ചതച്ചത്.[www.malabarflash.com]
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
ഒടുവില്‍ നീലേശ്വരം പോലീസ് എത്തിയാണ് ഇയാളെ നാട്ടുകാരില്‍ നിന്നും രക്ഷപ്പെടുത്തിയത്. നാട്ടുകാരുടെ അടിയേറ്റ് പരിക്കേറ്റ യുവാവിനെ നീലേശ്വരത്തെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അരയി കടവത്തെ ബ്ലേഡുകാരനായ യുവാവിനെയാണ് വെളളിയാഴ്ച രാത്രി 12 മണിയോടെ നാട്ടുകാര്‍ പിടികൂടിയത്.
അരയി സ്വദേശിയായ യുവാവ് ഒരു വര്‍ഷം മുമ്പാണ് ആലിന്‍കീഴില്‍ യുവതിയുടെ വീടിന് സമീപത്തായി പുതിയ വീട് പണിത് താമസം തുടങ്ങിയത്. വീട്ടുകാര്‍ വെളളിയാഴ്ച ഒരു ആഘോഷ പരിപാടിയില്‍ പങ്കെടുക്കാന്‍ പോയപ്പോഴാണ് യുവാവ് വീട്ടിലെത്തിയത്. ഇയാള്‍ ഇടക്കിടെ ഈ വീട്ടില്‍ പാതിരാത്രി എത്താറുണ്ടെന്നറിഞ്ഞ് നാട്ടുകാര്‍ ദിവസങ്ങളായി കാത്തിരിക്കുകയായിരുന്നു.
നാട്ടുകാരുടെ പിടിയില്‍ നിന്നും ഓടിരക്ഷപ്പെട്ട ഇയാളെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. അയല്‍വാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് നീലേശ്വരം പോലീസ് സ്ഥലത്തെത്തിയത്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment