കോഴിക്കോട്: പത്രപ്രവര്‍ത്തകനും എഴുത്തുകാരനും സ്വാതന്ത്ര്യസമര സേനാനിയുമായ എം.റഷീദ് (92) അന്തരിച്ചു. സേലത്ത് മകളുടെ വീട്ടില്‍ വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.[www.malabarflash.com]
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
ഖബറടക്കം ശനിയാഴ്ച രാവിലെ സ്വദേശമായ പൊന്നാനിയില്‍ നടക്കും.
സ്വാതന്ത്ര്യ സമര സേനാനി ഇ.മൊയ്തുമൗലവിയുടെ പുത്രനായ എം. റഷീദ് ക്വിറ്റ് ഇന്ത്യ സമരത്തില്‍ പങ്കെടുത്ത് അറസ്റ്റ് വരിച്ച് ജയില്‍വാസം അനുവഭവിച്ചിട്ടുണ്ട്. ആര്‍.എ.സ്.പിയുടേയും ഫോര്‍ത്ത് ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ ഘടകത്തിന്റെയും സ്ഥാപകാംഗവും ആര്‍.എ.സ്.പി മുഖപത്രമായ സഖാവിന്റെ പത്രാധിപരുമായിരുന്നു. ഏറെക്കാലം ട്രേഡ് യൂണിയന്‍ രംഗത്തും പ്രവര്‍ത്തിച്ചിട്ടുണ്ട്.
കോഴിക്കോട് ഹൈസ്‌കൂളില്‍ പഠിക്കുമ്പോഴാണ് ക്വിറ്റ് ഇന്ത്യാ സമരത്തില്‍ പങ്കെടുത്തതിന് അറസ്റ്റ് ചെയ്യപ്പെട്ടത്. വിദ്യാര്‍ഥി കോണ്‍ഗ്രസിന്റെ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
സഖാവ് കെ.ദാമോദരന്‍, റോസാ ലക്‌സംബര്‍ഗ്, മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ് എന്നിവയാണ് പ്രധാന കൃതികള്‍. മാധ്യമം പത്രത്തിലെ 'വായനക്കിടയില്‍' എന്ന പംക്തി കൈകാര്യം ചെയ്തിരുന്നത് എം.റഷീദായിരുന്നു. പരേതയായ ബീപാത്തുവാണ് ഭാര്യ. മക്കള്‍ ജാസ്മിന്‍, മുംതാസ്, അബ്ദുല്‍ ഗഫൂര്‍, ബേബി റഷീദ്.

No comments:
Post a Comment