മമ്മൂട്ടി ആരാധകര്‍ ഈ വര്‍ഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ദ് ഗ്രേറ്റ് ഫാദറിന്റെ മോഷന്‍പോസ്റ്റര്‍ പുറത്തിറങ്ങി. ബേബി അനിഘ, മമ്മൂട്ടി എന്നിവരെ പോസ്റ്ററില്‍ കാണാം. നവാഗനായ ഹനീഫ് അദേനിയാണ് ഈ ആക്?ഷന്‍ ത്രില്ലര്‍ സംവിധാനം ചെയ്യുന്നത്. പൃഥ്വിരാജ് ആണ് മോഷന്‍ പോസ്റ്റര്‍ പുറത്തിറക്കിയത്. [www.malabarflash.com]
ചിത്രത്തിലെ മമ്മൂട്ടിയുടെ ലുക്ക് തന്നെ തരംഗമായി യുവാക്കള്‍ക്കിടയില്‍ തരംഗമാണ്. വളരെ രഹസ്യമായി ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമ അവസാനഘട്ടത്തിലാണ്. 2017 മാര്‍ച്ച് 30നാകും ഗ്രേറ്റ് ഫാദര്‍ തിയറ്ററുകളിലെത്തുക.സ്‌നേഹയാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ നായിക. തമിഴ് നടന്‍ ആര്യ പ്രധാനവേഷത്തിലെത്തുന്നു. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ഡബിള്‍ ബാരലിന് ശേഷം ആര്യ അഭിനയിക്കുന്ന മലയാള ചിത്രം കൂടിയാണ് ദ ഗ്രേറ്റ് ഫാദര്‍.
ഡേവിഡ് നൈന എന്ന കേന്ദ്ര കഥാപാത്രത്തെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതിരിപ്പിക്കുന്നത്. സ്‌നേഹയാണ് ചിത്രത്തിലെ നായിക. പ്രമാണി എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയും സ്‌നേഹയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഷാം, മാളവിക, ഐ എം വിജയന്‍, മണികണ്ഠന്‍ എന്നിവരാണ് മറ്റുതാരങ്ങള്‍.
Keywords: Film News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment