തൃക്കരിപ്പൂര്‍: വിവാഹ ബന്ധം വേര്‍പെടുത്താന്‍ 90,000 രൂപ വാങ്ങി വഞ്ചിച്ചൂവെന്ന പരാതിയില്‍ പോലീസ് കേസെടുത്തു. തൃക്കരിപ്പൂര്‍ നോര്‍ത്ത് കൊവ്വലിലെ അബ്ദുള്‍ റഹ്മാന്റെ പരാതിയിലാണ് കാഞ്ഞങ്ങാട് ബസ് സ്റ്റാന്റിന് സമീപത്തെ കെട്ടിടത്തില്‍ ഓഫീസ് മുറിയെടുത്ത് പ്രവര്‍ത്തിക്കുന്ന പയ്യന്നൂര്‍ സ്വദേശിയായ വക്കീല്‍ ബാബു എന്ന ഗുമസ്തന്‍ കണ്ടോത്ത് ബാബുവിനെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു.[www.malabarflash.com]
അബ്ദുള്‍ റഹ്മാനെതിരെ ഇയാളുടെ ഭാര്യയുടെ പരാതിയില്‍ നേരത്തെ ഹൊസ്ദുര്‍ഗ് കോടതിയുടെ നിര്‍ദ്ദേശ പ്രകാരം ഹൊസ്ദുര്‍ഗ് പോലീസ് ഗാര്‍ഹീക പീഡന നിരോധന നിയമ പ്രകാരം കേസെടുത്തിരുന്നു. ഈ കേസ് നടത്തിക്കാനും അബ്ദുള്‍ റഹ്മാന്‍ ബാബുവിനെ തന്നെയായിരുന്നു ചുമതലപ്പെടുത്തിയിരുന്നത്.
ആ കേസില്‍ ഇയാള്‍ക്ക് അനുകൂലമായ രീതിയില്‍ വിധി വന്നതിന്റെ വിശ്വാസത്തിലാണ് ഈ കേസും ബാബുവിനെ ഏല്‍പ്പിച്ചത്. ഹൈക്കോടതിയില്‍ പ്രമുഖനായ അഭിഭാഷകനെ കൊണ്ട് കേസ് ഫയല്‍ ചെയ്യിക്കാമെന്നായിരുന്നു ഇയാള്‍ ഉറപ്പ് നല്‍കിയത്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
കഴിഞ്ഞ 2014ലാണ് അബ്ദുള്‍ റഹ്മാന്‍ വിവാഹ ബന്ധം വേര്‍പെടുത്തി കിട്ടാന്‍ തര്‍ക്കങ്ങളും പ്രശ്‌നങ്ങളും പരിഹരിക്കാന്‍ മധ്യസ്ഥനായി നില്‍ക്കുന്ന വക്കീല്‍ ബാബുവിനെ സമീപിച്ചത്. 90,000 രൂപക്ക് പ്രശ്‌നം തീര്‍ത്ത് വിവാഹ ബന്ധം ഒഴിവാക്കി നല്‍കാമെന്ന് ബാബു ഉറപ്പ് നല്‍കിയെങ്കിലും ഇക്കാര്യത്തില്‍ പിന്നീട് യാതൊരു നടപടിയും ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് അബ്ദുള്‍ റഹ്മാന്‍ പോലീസില്‍ പരാതി നല്‍കിയത്.
അബ്ദുള്‍ റഹ്മാനെതിരെ ഇയാളുടെ ഭാര്യയുടെ പരാതിയില്‍ നേരത്തെ ഹൊസ്ദുര്‍ഗ് കോടതിയുടെ നിര്‍ദ്ദേശ പ്രകാരം ഹൊസ്ദുര്‍ഗ് പോലീസ് ഗാര്‍ഹീക പീഡന നിരോധന നിയമ പ്രകാരം കേസെടുത്തിരുന്നു. ഈ കേസ് നടത്തിക്കാനും അബ്ദുള്‍ റഹ്മാന്‍ ബാബുവിനെ തന്നെയായിരുന്നു ചുമതലപ്പെടുത്തിയിരുന്നത്.
ആ കേസില്‍ ഇയാള്‍ക്ക് അനുകൂലമായ രീതിയില്‍ വിധി വന്നതിന്റെ വിശ്വാസത്തിലാണ് ഈ കേസും ബാബുവിനെ ഏല്‍പ്പിച്ചത്. ഹൈക്കോടതിയില്‍ പ്രമുഖനായ അഭിഭാഷകനെ കൊണ്ട് കേസ് ഫയല്‍ ചെയ്യിക്കാമെന്നായിരുന്നു ഇയാള്‍ ഉറപ്പ് നല്‍കിയത്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment