ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വീറ്റിന് ഉഗ്രന്‍ മറുപടി നല്‍കിയ ഉത്തര്‍പ്രദേശുകാരന്റെ കമന്റ് വൈറലായി. ജനുവരി 14ന് തമാശയെക്കുറിച്ച് മോദി എയ്ത ട്വീറ്റിനാണ് ചുട്ട മറുപടി കിട്ടിയത്. [www.malabarflash.com]
നമുക്ക് കുറേ തമാശകളും ഹാസ്യവും ആവശ്യമുണ്ടെന്നാണ് താന്‍ കരുതുന്നത്. തമാശ ജീവിതത്തില്‍ സന്തോഷവും കൊണ്ടുവരുമെന്നും അത് മികച്ച വേദന സംഹാരിയാണെന്നുമായിരുന്നു മോദി ട്വീറ്റ് ചെയ്തത്.
മറുപടിയായി അതെ സാര്‍, നിങ്ങളാണ് രാജ്യത്തെ ഏറ്റവും വലിയ തമാശ. ഞങ്ങള്‍ അഭിനന്ദിക്കുന്നു. ഏതാണ്ടെല്ലാ രാഷ്ട്രങ്ങളും നമ്മുടെ രാജ്യത്തെ നോക്കി ചിരിക്കുകയാണിപ്പോള്‍ എന്നിങ്ങനെയായിരുന്നു ഉത്തര്‍ പ്രദേശുകാരനായ വൈഭവ് മഹേശ്വരിയുടെ കമന്റ്.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment