കാസര്‍കോട്: വിദ്യാനഗര്‍, ചെട്ടുംകുഴിയിലെ സ്വര്‍ണ്ണറിയല്‍ എസ്‌റ്റേറ്റ് ബിസിനസുകാരന്‍ മന്‍സൂഅലിയെ ക്രൂരമായി കൊലപ്പെടുത്തിയതിന് പിന്നില്‍ നാലു പേരെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായി. ഇവരില്‍ രണ്ടുപേര്‍ ക്വട്ടേഷന്‍ സംഘവും മറ്റു രണ്ടുപേരില്‍ ഒരാള്‍ നേരത്തെ മുഹമ്മദ് മന്‍സൂറുമായി ബന്ധമുള്ള ആളാണെന്നും കണ്ടെത്തി. [www.malabarflash.com]
സൗഹൃദവും ബിസിനസും നടിച്ചു ഫോണില്‍ വിളിച്ചു കൊണ്ടുപോയി ഓട്ടോയില്‍ കയറ്റി പല സ്ഥലങ്ങളില്‍ കൊണ്ടുപോയി കറക്കിയശേഷം കണ്ണില്‍ മുളകുപൊടി എറിഞ്ഞശേഷമായിരുന്നു കൊലപാതകം. മൃതദേഹം കിണറ്റില്‍ ഉപേക്ഷിച്ച ശേഷം സംഘം രക്ഷപ്പെടുകയായിരുന്നു. നാട്ടുകാരാണ് കിണറിന് സമീപത്ത് ചോരപ്പാടും മുളകുപൊടിയും വാഹനത്തിന്റെ തകര്‍ന്ന ഗ്ലാസും കണ്ടത്. തുടര്‍ന്ന് നടത്തിയ തെരച്ചലില്‍ കിണറ്റില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment