Latest News

ഓണ്‍ലൈന്‍ വിവരങ്ങള്‍ ചോര്‍ത്തി തട്ടിപ്പ്‌; രണ്ടംഗ സംഘം അറസ്‌റ്റില്‍

തിരുവനന്തപുരം: ഓണ്‍ലൈന്‍ ജോബ്‌ പോര്‍ട്ടലില്‍നിന്ന്‌ ഉദ്യോഗാര്‍ഥികളുടെ വിവരങ്ങള്‍ ചോര്‍ത്തി വിദേശജോലി വാഗ്‌ദാനം ചെയ്‌ത്‌ പണം തട്ടുന്ന രണ്ടംഗസംഘത്തെ സംസ്‌ഥാന പോലീസ്‌ ന്യൂഡല്‍ഹിയില്‍ അറസ്‌റ്റ്‌ ചെയ്‌തു. [www.malabarflash.com]

ഡല്‍ഹി സ്വദേശികളായ മുന്നകുമാര്‍ ഗുപ്‌ത എന്ന വിജയ്‌ യാദവ്‌ (26), ഫാബ്രി സൗത്ത്‌ വെസ്‌റ്റിലെ ജസ്‌ബീര്‍ സിങ്‌ (54) എന്നിവരാണ്‌ അറസ്‌റ്റിലായത്‌. ജനക്‌പുരി ഈസ്‌റ്റിനു സമീപമുള്ള ഡാബ്രി പങ്കാ റോഡില്‍നിന്നായിരുന്നു അറസ്‌റ്റ്‌.

വിദേശത്ത്‌ ജോലി ലഭിക്കുന്നതിന്‌ന്ദന്ദന്ദ.ദ്ധനു്രനു.്ര്യഗ്നണ്ഡ ഉള്‍പ്പെടെയുള്ള ജോബ്‌ പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി പേര്‌ രജിസ്‌റ്റര്‍ ചെയ്‌തിരുന്ന തിരുവനന്തപുരം പൂജപ്പുര സ്വദേശിയുടെ പരാതിയുടെ അടിസ്‌ഥാനത്തില്‍ തിരുവനന്തപുരം സൈബര്‍ പോലീസ്‌ സ്‌റ്റേഷനില്‍ രജിസ്‌റ്റര്‍ ചെയ്‌ത കേസിലാണ്‌ അറസ്‌റ്റ്. 

കാനഡ അടക്കമുള്ള രാജ്യങ്ങളില്‍ രാജ്യാന്തര നിലവാരമുള്ള കമ്പനികളില്‍ ജോലി വാഗ്‌ദാനം ചെയ്‌ത് വ്യാജ വിസയും വിമാന ടിക്കറ്റുകളും അയച്ചുകൊടുത്ത്‌ പണം തട്ടിയെടുക്കുന്നതാണ്‌ ഇവരുടെ രീതി. ക്രൈംബ്രാഞ്ച്‌ എസ്‌.പി. ജോളി ചെറിയാന്റെ മേല്‍നോട്ടത്തില്‍ സൈബര്‍ ക്രൈം പോലീസ്‌ സ്‌റ്റേഷനില്‍നിന്നു നിയോഗിച്ച പ്രത്യേക അന്വേഷണസംഘമാണ്‌ പ്രതികളെ കുടുക്കിയത്‌.

വിവിധ രാജ്യാന്തര കമ്പനികളുടെ പേരിനോട്‌ സാദൃശ്യം വരുന്ന ഇ-മെയില്‍ ഐ.ഡികള്‍ തയാറാക്കിയാണ്‌ ഇവര്‍ തട്ടിപ്പ്‌ നടത്തിയിരുന്നത്‌. വെബ്‌സൈറ്റുകളില്‍ നിന്ന്‌ ഉദ്യോഗാര്‍ഥികളുടെ വിവരങ്ങള്‍ ചോര്‍ത്തിയെടുത്ത്‌ ജോലി വാഗ്‌ദാനം ചെയ്‌ത് ഇ-മെയില്‍ അയയ്‌ക്കും. വിദേശ കമ്പനികള്‍ക്കുവേണ്ടി സൗജന്യ റിക്രൂട്ട്‌മെന്റ്‌ നടത്തുന്ന അംഗീകൃത സ്‌ഥാപനമാണ്‌ തങ്ങളുടെ പിവട്ടല്‍ കണ്‍സള്‍ട്ടന്‍സി സ്‌ഥാനമെന്നു ബോധ്യപ്പെടുത്തും. തുടര്‍ന്ന്‌ കമ്പനികളുടെ പേരില്‍ വ്യാജമായി തയാറാക്കിയ ജോലി ഓഫര്‍ ലെറ്ററുകളും അപ്പോയിന്റ്‌മെന്റ്‌ ലെറ്ററുകളും അയച്ച്‌ വിശ്വാസം നേടിയശേഷം വിസാ സ്‌റ്റാമ്പ്‌ ചെയ്യാനെന്നു പറഞ്ഞ്‌ പാസ്‌പോര്‍ട്ടുകള്‍ കൈക്കലാക്കും. വിസ സ്‌റ്റാമ്പ്‌ ചെയ്‌ത പാസ്‌പോര്‍ട്ടിന്റെയും വിമാന ടിക്കറ്റിന്റെയും വ്യാജ പകര്‍പ്പുകള്‍ ഇ-മെയിലില്‍ അയച്ചുകൊടുത്ത്‌ പ്രോസസിങ്‌ ചാര്‍ജ്‌, വിമാന ടിക്കറ്റ്‌ വിലയുടെ 50 ശതമാനം തുടങ്ങിയ ഇനങ്ങളില്‍ പണം വാങ്ങും. 

ഓരോ ഉദ്യോഗാര്‍ഥിയെയും വിളിക്കുന്ന മൊബൈല്‍ നമ്പറുകളും ഫോണും തട്ടിപ്പിനു ശേഷം സ്വിച്ച്‌ ഓഫ്‌ ചെയ്യും. പ്രതികള്‍ ഉപയോഗിക്കുന്ന ഇ-മെയിലുകളുടെ ലോഗിന്‍, ഐ.പി. വിവരങ്ങള്‍ പിന്തുടര്‍ന്നാണ്‌ അറസ്‌റ്റ് നടത്തിയത്‌. നിരവധി ഉദ്യോഗാര്‍ഥികളുടെ പാസ്‌പോര്‍ട്ടുകള്‍, പ്രതികളുടെ പേരില്‍ വിവിധ ബാങ്കിലുള്ള അക്കൗണ്ട്‌ വിവരങ്ങള്‍, എ.ടി.എം. കാര്‍ഡുകള്‍, ലാപ്‌ടോപ്പുകള്‍, ഇന്റര്‍നെറ്റ്‌ ഡോങ്കിളുകള്‍, വ്യാജ അഡ്രസുകളില്‍ വാങ്ങിയ സിം കാര്‍ഡുകള്‍, വിവിധ വിദേശകമ്പനികളുടെ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍, പെന്‍ഡ്രൈവുകള്‍ എന്നിവയും കണ്ടെടുത്തു. പ്രതികളെ കേരളത്തിലെത്തിച്ച്‌ കോടതിയില്‍ ഹാജരാക്കും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.