ഹൈദരാബാദ്: ശൈശവ വിവാഹത്തിന് ഇരയായി ഭര്‍തൃപീഡനം സഹിക്കവയ്യാതെ സ്വവസതിയില്‍ തിരിച്ചെത്തിയ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിക്ക് വിവാഹ ജീവിതത്തിലെ ലൈംഗിക കടമകള്‍ ഓര്‍മ്മിപ്പിച്ചുകൊണ്ടുള്ള നോട്ടീസ്. ഹൈദരാബാദിലെ സ്‌കൂള്‍ വിദ്യാര്‍ഥിയായ 16 കാരിക്കാണ് ഈ ദുര്‍ഗതി.[www.malabarflash.com]
ഒരു വര്‍ഷം മുമ്പ് വിവാഹിതയായി ഭര്‍തൃകുടുംബത്തിന്റെ മാനസികവും ശാരീരികവും ലൈംഗീകാവുമായ പീഡനങ്ങളില്‍ സഹികെട്ട് തിരിച്ചെത്തിയ പെണ്‍കുട്ടിക്കാണ് ഭര്‍ത്താവ് ലീഗല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. എന്നാല്‍ നോട്ടീസ് വന്നപ്പോള്‍ നിസ്സഹായയായ പെണ്‍കുട്ടി ബാലാവകാശ പ്രവര്‍ത്തകരെ സമീപിക്കുകയായിരുന്നു.
കഴിഞ്ഞ ഫെബ്രുവരിയില്‍ പത്താംക്ലാസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനിടയിലായിരുന്നു അമ്മായിയുടെ മകന്റെ വിവാഹാലോചന എത്തുന്നത്. വിവാഹത്തിന് താല്പര്യം ഇല്ലായിരുന്ന പെണ്‍കുട്ടിയെ നിര്‍ബന്ധിച്ചാണ് വിവാഹത്തിന് സമ്മതിപ്പിച്ചത്. മരിക്കാന്‍ കിടക്കുന്ന അമ്മായിക്ക് മകനെ വിവാഹിതനായി കാണാന്‍ ആഗ്രഹമുണ്ടെന്ന് ന്യായമായിരുന്നു വീട്ടുകാര്‍ക്ക് പറയാനുണ്ടായിരുന്നത്.
പഠിക്കാന്‍ അനുവദിക്കാമെന്നായിരുന്നു വിവാഹത്തിന് മുമ്പ് പെണ്‍കുട്ടിയോട് പറഞ്ഞിരുന്നത്. എന്നാല്‍ വിവാഹത്തിന് ശേഷം താന്‍ ശാരീരികമായും മാനസികമായും നിരന്തരം കയ്യേറ്റം ചെയ്യപ്പെടുകയായിരുന്നെന്നും ലൈംഗീകക്രമണം നേരിടുകയായിരുന്നെന്നും പെണ്‍കുട്ടി പറയുന്നു.
രണ്ടു മാസത്തിന് ശേഷം പീഡനം സഹിക്കാനാവതെ വീട്ടില്‍ മടങ്ങിയെത്തിയ പെണ്‍കുട്ടിയെ മാതാപിതാക്കള്‍ സ്വീകരിച്ചു. സ്ത്രീധനമായി നല്‍കിയ സ്വര്‍ണവും ഒരു ലക്ഷം രൂപയും തിരിച്ച് ചോദിച്ചപ്പോള്‍ ആണ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.
എന്നാല്‍ വിക്ഷയത്തില്‍ കാര്യക്ഷമമായി ഇടപ്പെടുന്നതില്‍ പോലീസ് പരാജയപ്പെട്ടു. പ്രയാപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് ലൈംഗീക ചുമതലകള്‍ നിര്‍വഹിക്കാത്തതിന്റെ പേരില്‍ നോട്ടീസ് നല്‍കിയ സംഭവത്തെ ഏറെ ഭയാനകം എന്നാണ് ചൈല്‍ഡ് റൈറ്റ്‌സ് പ്രവര്‍ത്തകര്‍ വിശേഷിപ്പിച്ചത്. ഇതിനെതിരെ ക്രിമിനല്‍ നടപടിയെടുക്കണമെന്നും അവര്‍ വ്യക്തമാക്കി.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment