കൊച്ചി: മാലദ്വീപിലേക്ക് പോയ പട്ടാമ്പി സ്വദേശിനിയായ അധ്യാപികയെ 13 വര്‍ഷത്തിനുശേഷം സി.ബി.ഐ സൂറത്തില്‍ കണ്ടെത്തി. പട്ടാമ്പി ഓങ്ങല്ലൂര്‍ അച്യുതനിവാസില്‍ സി.സി. അനിത നായര്‍ എന്ന അനിത കോട്വാനിയെയാണ് നീണ്ട അന്വേഷണത്തിനൊടുവില്‍ സി.ബി.ഐ തിരുവനന്തപുരം യൂനിറ്റ് ഇന്‍സ്‌പെക്ടര്‍ ഡി. വിനോദിന്റെ നേതൃത്വത്തിലെ സംഘം കണ്ടെത്തിയത്. [www.malabarflash.com]
കഴിഞ്ഞ ഡിസംബര്‍ 23നാണ് സൂറത്തില്‍ കേരള കലാസമിതി നടത്തുന്ന സമിതി ഇംഗ്‌ളീഷ് മീഡിയം സ്‌കൂളില്‍ പ്രിന്‍സിപ്പലായി ജോലിചെയ്യുന്ന അനിത കോട്വാനി 13 വര്‍ഷം മുമ്പ് കാണാതായ അനിത നായരാണെന്ന് സി.ബി.ഐ സ്ഥിരീകരിച്ചത്.
2003 ജനുവരി 18നാണ് മാലദ്വീപിലെ റാ അറ്റോളിലെ ഇന്‍ഗുറൈദു സ്‌കൂളിലേക്ക് മറ്റ് എണ്‍പതോളം പേര്‍ക്കൊപ്പം അധ്യാപക ജോലിക്കായി അനിത വിമാനം കയറിയത്. അതേവര്‍ഷം നവംബര്‍ 26ന് തിരികെ പട്ടാമ്പിയില്‍ വന്നു. പിന്നീട് ഭര്‍ത്താവ് രാമചന്ദ്രനൊപ്പം സെക്കന്ദരാബാദിലെ താമസസ്ഥലത്തേക്ക് പോയി. തുടര്‍ന്ന് ഡിസംബര്‍ 27ന് രാമചന്ദ്രനൊപ്പം തിരുവനന്തപുരത്തേക്ക് പോയ അനിത നായര്‍ 28ന് മാലദ്വീപിലേക്ക് പോയി. ഇവരെക്കുറിച്ച് പിന്നീട് വിവരവുമുണ്ടായിരുന്നില്ല. 2005ല്‍ ലോക്കല്‍ പോലീസും 2006ല്‍ ക്രൈംബ്രാഞ്ചും കേസ് ഏറ്റെടുത്തെങ്കിലും അന്വേഷണം എങ്ങുമത്തെിയില്ല. പിന്നീട് ഹൈകോടതിയാണ് അന്വേഷണം സി.ബി.ഐക്ക് കൈമാറിയത്. എന്നാല്‍, കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന മറുപടിയോടെ 2007ല്‍ സി.ബി.ഐ അന്വേഷണം അവസാനിപ്പിച്ചു.
കോടതി വീണ്ടും അന്വേഷിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയ സി.ബി.ഐ 2012ല്‍ ഫെബ്രുവരിയില്‍ ശ്രീലങ്കയില്‍ എവിടെയോ ആണ് ഇവരുള്ളതെന്ന രീതിയില്‍ അന്വേഷണം നിര്‍ത്തി റിപ്പോര്‍ട്ട് നല്‍കി. വീണ്ടും കോടതി നിര്‍ദേശപ്രകാരം നടത്തിയ തിരച്ചിലാണ് ഫലം കണ്ടത്. ഹൈദരാബാദില്‍ താമസിക്കുന്ന മകന്‍ വിനീത് നായരും ഇവര്‍ തന്റെ അമ്മയാണെന്ന് സ്ഥിരീകരിച്ചു.
അനിത നായരെ കാണാതായ വിഷമത്തില്‍ ആദ്യ ഭര്‍ത്താവ് രാമചന്ദ്രന്‍ നായര്‍ നേരത്തേ നാടുവിട്ടിരുന്നു. അനിതയെ കണ്ടെത്തിയ സാഹചര്യത്തില്‍ അന്വേഷണം അവസാനിപ്പിച്ചുള്ള റിപ്പോര്‍ട്ട് സി.ബി.ഐ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment