ന്യൂഡൽഹി: യോഗ ആശ്രമത്തിൽ ആറു വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ യുവാവ് അറസ്റ്റിൽ. ഡൽഹിയിലെ ഐപി എസ്റ്റേറ്റിലുള്ള ആശ്രമത്തിലെ ജീവനക്കാരനായ അമർജിത്ത് എന്നയാളാണ് അറസ്റ്റിലായത്.[www.malabarflash.com]
ഇയാൾക്കൊപ്പമുള്ള ചന്ദൻ, മഗൽ എന്നിവർ ഒളിവിലാണ്. ഇവർക്ക് വേണ്ടിയുള്ള അന്വേഷണം ശക്‌തമാക്കിയതായി പോലീസ് അറിയിച്ചു.
ശനിയാഴ്ച ആശ്രമത്തിൽ എത്തിയ പ്രദേശവാസിയോടു കുട്ടി പീഡന വിവരം വെളിപ്പെടുത്തുകയായിരുന്നു. ആശ്രമത്തിൽ സ്വാമി ഇല്ലാത്ത തക്കം നോക്കിയെത്തിയ യുവാക്കൾ ചോക്ലേറ്റ് കാട്ടി പ്രലോഭിച്ച ശേഷം പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുകയായിരുന്നു. സംഭവം പുറത്തു പറഞ്ഞാൽ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയതായും കുട്ടി പറഞ്ഞു. വൈദ്യപരിശോധനയിൽ കുട്ടി പീഡനത്തിന് ഇരയായതായി കണ്ടെത്തി.
ആശ്രമത്തിന്റെ ചുമതലയുള്ള സ്വാമി കുട്ടിയെ മൂന്നു വർഷം മുമ്പ് അനാഥാലയത്തിൽ നിന്നു ദത്തെടുത്തതായിരുന്നു.

Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment