മൈഡുഗുരി (നൈജീരിയ): നൈജീരിയന്‍ വ്യോമസേനയുടെ യുദ്ധ വിമാനം തീവ്രവാദികളെന്ന് തെറ്റിധരിച്ച് ബോംബിട്ടത് അഭയാര്‍ഥി ക്യാമ്പിലേക്ക്. 100ഓളം അഭയാര്‍ഥികളും സന്നദ്ധ പ്രവര്‍ത്തകരും മരിച്ചു.[www.malabarflash.com]
ബോക്കോഹറം തീവ്രവാദികളുടെ ക്യാമ്പെന്ന് തെറ്റിധരിച്ചാണ് ബോംബ് വര്‍ഷിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.
നൈജീരിയയുടെ വടക്ക് കിഴക്കന്‍ നഗരമായ റാനിലാണ് സംഭവം. കാമറൂണുമായി അതിര്‍ത്തി പങ്കിടുന്ന നഗരമാണിത്. നൈജീരിയന്‍ റെഡ്‌ക്രോസിന്റെ ആറ് പ്രവര്‍ത്തകര്‍ മരിക്കുകയും 13 പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തതായി സംഘടന അറിയിച്ചു. 25,000ഓളം വരുന്ന അഭയാര്‍ഥികള്‍ക്ക് ഭക്ഷണമെത്തിക്കാന്‍ വന്ന സംഘത്തില്‍ പെട്ട റെഡ്‌ക്രോസ് പ്രവര്‍ത്തകരാണ് മരിച്ചത്.
സംഭവ സ്ഥലത്തു നിന്ന് 52ഓളം മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. 120ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും ഡോക്ടര്‍മാരുടെ സംഘം അറിയിച്ചു.

Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment