പയ്യന്നൂര്‍: പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ പ്രണയം നടിച്ചുകൊണ്ടുപോയി മംഗളൂരു അടക്കം വിവിധ സ്ഥലങ്ങളില്‍ വെച്ച് പീഡിപ്പിച്ച ശേഷം ബസ്സ്റ്റാന്റില്‍ ഇറക്കി വിട്ട് കടന്ന് കളഞ്ഞ ബസ് കണ്ടക്ടറെ പോലീസ് അറസ്റ്റ് ചെയ്തു. തളിപ്പറമ്പ് കാഞ്ഞിരങ്ങാട് കുറ്റ്യേരിയിലെ ശ്രീകാന്തി(32)നെയാണ് ശ്രീകണ്ഠാപുരം സി ഐ വി വി ലതീഷ് അറസ്റ്റ് ചെയ്തത്. [www.malabarflash.com]
ഈ മാസം 12ന് ആണ് മലയോരത്തെ പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ കാണാതായത്. രാവിലെ സ്‌കൂളിലേക്ക് പോയതായിരുന്നു. തിരിച്ചെത്താത്തതിനെ തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കി. അന്വേഷണം നടക്കുന്നതിനിടയിലാണ് പെണ്‍കുട്ടിയെ കാമുകന്‍ ചമഞ്ഞ് എത്തിയ ബസ് കണ്ടക്ടര്‍ ശ്രീകാന്ത് ബൈക്കില്‍ കയറ്റിക്കൊണ്ടുപോയതാണെന്ന് വ്യക്തമായത്. ഈ മാസം 18ന് പുലര്‍ച്ചെ തളിപ്പറമ്പ് ടൗണില്‍ പെണ്‍കുട്ടിയെ ഇറക്കിവിട്ട് ശ്രീകാന്ത് ഒളിവില്‍ പോവുകയായിരുന്നു.
പെണ്‍കുട്ടി തിരിച്ചെത്തിയതോടെയാണ് പീഡന വിവരം പുറത്ത് വന്നതും ശ്രീകാന്തിനെതിരെ കേസെടുത്തതും. പെണ്‍കുട്ടിയെ കാണാതായ 12ന് തളിപ്പറമ്പ് കൊയ്യംപാറയിലെ സുഹൃത്തിന്റെ വീട്ടിലെത്തിച്ചാണ് ആദ്യം പീഡിപ്പിച്ചത്. പിറ്റേന്നാള്‍ തലശ്ശേരിയിലുള്ള സുഹൃത്തിന്റെ വീട്ടിലെത്തിച്ചും പീഡിപ്പിച്ചു. പിന്നീട് ട്രെയിനില്‍ മംഗളുരുവിലെത്തുകയും സുഹൃത്തും ജെ സി ബി ഓപ്പറേറ്ററുമായ ഒരാളുടെ താമസ സ്ഥലത്തെത്തിച്ച് മൂന്ന് ദിവസം പീഡിപ്പിക്കുകയായിരുന്നുവെന്നും പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു.
ഇതിനിടയില്‍ പോലീസ് തെരയുന്നുണ്ടെന്ന് മനസ്സിലാക്കിയാണ് പെണ്‍കുട്ടിയെ ബസ്സ്റ്റാന്റില്‍ ഇറക്കിവിട്ട് കടന്ന് കളഞ്ഞത്. അറസ്റ്റിലായ ശ്രീകാന്ത് തളിപ്പറമ്പ് കണ്ണവം കണ്ണൂര്‍ പോലീസ് സ്‌റ്റേഷനുകളില്‍ കളവു കേസില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. ബൈക്കിലെത്തി വഴിയാത്രക്കാരായ സ്ത്രീകളുടെ കഴുത്തില്‍ നിന്ന് മാല പൊട്ടിച്ചോടിയതിനാണ് കേസ്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment