Latest News

രോഹിത് സ്തൂപം സന്ദര്‍ശിക്കാനെത്തിയ രാധിക വെമുലയെ പോലീസ് അറസ്റ്റ് ചെയ്തു; വിദ്യാര്‍ത്ഥികള്‍ പ്രതിഷേധത്തില്‍


ഹൈദരാബാദ്: രോഹിത് വെമുല ദിനമായ ഇന്ന് ഹൈദരാബാദ് സര്‍വകലാശാലയിലെ രോഹിത് സ്തൂപം സന്ദര്‍ശിക്കാനെത്തിയ അമ്മ രാധിക വെമുലയെ പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്ത രാധിക വെമുലയെ എവിടേക്കാണ് മാറ്റിയതെന്ന് ആര്‍ക്കും അറിയില്ല. [www.malabarflash.com]

ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ അനുസ്മരണയോഗത്തില്‍ പങ്കെടുക്കാനെത്തിയ വിദ്യാര്‍ത്ഥികളേയും ആംആദ്മി പ്രവര്‍ത്തകരേയും ക്യാംപസില്‍ കയറ്റാതെ പോലീസ് തടഞ്ഞിരുന്നു. ദളിത് ഗവേഷക വിദ്യാര്‍ത്ഥി രോഹിത് വെമുല മരിച്ച് ഒരു വര്‍ഷം പൂര്‍ത്തിയാവുന്ന ചൊവ്വാഴ്ച ക്യാംപസിനകത്ത് അനുസ്മരണയോഗം സംഘടിപ്പിച്ചിരുന്നു. 'ഷഹാദത്ത് ദിന്‍' ല്‍ (രക്തസാക്ഷി ദിനം) പങ്കെടുക്കാനായി യൂണിവേഴ്‌സിറ്റിയ്ക്കകത്തേക്ക് തള്ളിക്കറാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥികളടങ്ങുന്ന പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്ത 18 പേരെ ഗാച്ചിബൗളി പോലീസ്‌റ്റേഷനിലേക്ക് കൊണ്ടു പോയിരിക്കുകയാണ്.

ജോയിന്റ് ആക്ഷന്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന യോഗത്തില്‍ രോഹിത്തിന്റെ അമ്മ രാധിക വെമുലക്ക് പ്രവേശനം നിഷേധിച്ചതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്. ദാദ്രിയില്‍ ബീഫ് കൈവശം വെച്ചെന്ന് ആരോപിച്ച് ജനക്കൂട്ടം മര്‍ദ്ദിച്ചു കൊന്ന മുഹമ്മദ് അഖ്‌ലാഖിന്റെ സഹോദരന്‍ ജാന്‍ മുഹമ്മദും ഉനയില്‍ ഗോരക്ഷാ പ്രവര്‍ത്തകര്‍ മര്‍ദിച്ച ദളിത് യുവാക്കളും യോഗത്തില്‍ പങ്കെടുക്കാനായി എത്തിച്ചേര്‍ന്നിരുന്നു. കസ്റ്റഡിയില്‍ എടുത്തവരെ വിട്ടു കിട്ടണമെന്നാവശ്യപ്പെട്ട് പ്രതിഷേധം തുടരുകയാണ്.


Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.