Latest News

പ്രമുഖ വോളിതാരവും, സി.പി.എം നേതാവുമായ പി.കുഞ്ഞിരാമന്‍ നിര്യാതനായി

കാഞ്ഞങ്ങാട്: അവിഭക്ത കണ്ണൂര്‍ ജില്ലയിലെ പ്രമുഖ വോളിതാരവും, സി.പി.എം നേതാവുമായ പി.കുഞ്ഞിരാമന്‍ (68) നിര്യാതനായി.[www.malabarflash.com] 

നാലു തവണ അവിഭക്ത കണ്ണൂര്‍ ജില്ലാ ചാമ്പ്യന്മാരായ അജാനൂര്‍ ആര്‍ട്സ് ആന്‍റ് സ്പോര്‍ട്ട്സ് ക്ളബിലൂടെയാണ് വോളി താരമായി ഉയര്‍ന്നു വന്നത്. 70 , 80 കാലഘട്ടത്തില്‍ അവിഭക്ത കണ്ണൂര്‍ ജില്ലയിലെ മികച്ച വോളി ഡിഫന്‍റര്‍മാരിലൊരാളായിരുന്നു കുഞ്ഞിരാമന്‍. 

ജില്ലക്കകത്തും പുറത്തും നിരവധി മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. . സി.പി.എം കാഞ്ഞങ്ങാട് എരിയാ വളണ്ടിയര്‍ ക്യാപ്റ്റനും കെ.എസ്.കെ.എ.ടി. യു അജാനൂര്‍ വില്ളേജ് പ്രസിഡന്‍റും കൂലോത്ത് വളപ്പ് ബ്രാഞ്ച് സെക്രട്ടറിയുമായിരുന്നു. 

കുറച്ചു മാസങ്ങളായി രോഗ ബാധിതനായി മംഗ്ളുരു ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു ബുധനാഴ്ച പകല്‍മുന്നു മണിയോടെയായിരുന്നു അന്ത്യം. വൈകീട്ട് കാഞ്ഞങ്ങാട് എത്തിച്ച മൃതശരീരം സ്വകാര്യാശുപത്രി ഫ്രീസറിലേക്ക് മാറ്റി .വ്യാഴാഴ്ച രാവിലെ എട്ടരമണിക്ക് അടോട്ട് ജോളി ക്ളബ്ബിലും കൂലോത്ത് വളപ്പ് കൃഷ്ണപിള്ള മന്ദിരത്തിലും പൊതു ദര്‍ശനത്തിനുവെച്ചശേഷം വിട്ടിലത്തെിച്ച് 10 മണിയോടെ സംസ്കരിക്കും. 

ഭാര്യ.ചന്ദ്രാവതി. മക്കള്‍ ശ്രീനി, ശ്രീനാഥ്(ഗള്‍ഫ്) ശ്രീകല മരുമക്കള്‍ അഖുല(ബേളൂര്‍) വിനോദ്(കുശാല്‍നഗര്‍) കോട്ടച്ചേരി ദിനേശ് ബീഡി 

സഹകരണസംഘം ജീവനക്കാനായിരിക്കെ ഹൊസ്ദുര്‍ഗ് ബീഡിതൊഴിലാളിയൂണിയന്‍ താലൂക്ക് കമ്മറ്റിയംഗമായിരുന്നു. ബീഡിമേഖലയില്‍ നിന്ന് വിരമിച്ചശേഷം കോട്ടച്ചേരി സര്‍വ്വീസ് സഹകരണ ബാങ്ക് വാച്ച്മാനായി ജോലിചെയ്തു വരികയായിരുന്നു. 

അടോട്ട് ജോളി ക്ളബ്ബിന്‍്റെ സ്ഥാപകാംഗമാണ്. കൂലോത്ത് വളപ്പില്‍ ഉദ്ഘാടനത്തിാെനരുങ്ങിയ കൃഷ്ണപിള്ള മന്ദിര നിര്‍മ്മാണ കമ്മറ്റിചെയര്‍മാനാണ്. . അജാനുര്‍ മേഖലയില്‍ സിപിഐഎമ്മിന് അടിത്തറയുണ്ടാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച വ്യക്തിയാണ് കുഞ്ഞിരാമന്‍.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.