Latest News

മുട്ടത്തൊടി ബാങ്ക് മുക്കപണ്ട തട്ടിപ്പ്; കുണ്ടാര്‍ സ്വദേശി വീണ്ടും അറസ്റ്റില്‍


കാസര്‍കോട്: മുട്ടത്തൊടി ബാങ്കിന്റെ സിവില്‍ സ്‌റ്റേഷന്‍ ശാഖയില്‍ നിന്നു മോഷണം പോയ 71 ഗ്രാം വ്യാജ സ്വര്‍ണ്ണം ബോവിക്കാനത്തെ ബാങ്കില്‍ പണയപ്പെടുത്തിയ കേസില്‍ പ്രതി അറസ്റ്റില്‍. മുള്ളേരിയ, കുണ്ടാര്‍, ഉയിത്തടുക്കയിലെ യു.കെ.ഹാരിസി(37)നെയാണ് ക്രൈംബ്രാഞ്ച് ഇന്‍സ്‌പെക്ടര്‍ എ. സതീഷ്‌കുമാര്‍ അറസ്റ്റു ചെയ്തത്. പ്രതിയെ രണ്ടാഴ്ചത്തേയ്ക്കു റിമാന്റു ചെയ്തു.
[www.malabarflash.com]

മുക്കുപണ്ടം പണയപ്പെടുത്തിയ കേസില്‍ ഹാരിസിനെ നേരത്തെ ആദൂര്‍ പോലീസ് അറസ്റ്റു ചെയ്തിരുന്നു. മുട്ടത്തൊടി ബാങ്കില്‍ പണയപ്പെടുത്തിയ മുക്കുപണ്ടങ്ങളില്‍ നിന്നു 407 ഗ്രാം സ്വര്‍ണ്ണം മോഷണം പോയിരുന്നു. ഈ കേസ് അന്വേഷിക്കുന്നതിനിടയിലാണ് ബോവിക്കാനത്തു പണയം വെച്ചത് മോഷണം പോയ സ്വര്‍ണ്ണമാണെന്നു മനസ്സിലായത്. ബാങ്ക് മാനേജര്‍ സന്തോഷ്‌കുമാര്‍ കൈക്കലാക്കിയ വ്യാജ സ്വര്‍ണ്ണം അപ്രൈസര്‍ സതീശന്‍ വഴിയാണ് യു.കെ. ഹാരിസിന്റെ കൈകളിലെത്തിയതെന്നു ക്രൈംബ്രാഞ്ച് അധികൃതര്‍ പറഞ്ഞു.



Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.