Latest News

രാഷ്ട്രരക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതല്‍; എസ് കെ എസ് എസ് എഫ് മനുഷ്യ ജാലിക തീര്‍ത്തു

കാഞ്ഞങ്ങാട്: രാഷ്ട്രരക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന പ്രമേയത്തില്‍ റിപ്പബ്ലിക്ക് ദിനത്തില്‍ എസ് കെ എസ് എസ് എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റി കാഞ്ഞങ്ങാട്ട് സംഘടിപ്പിച്ച മനുഷ്യ ജാലിക കേരളത്തിന്റെ മതേതര പാരമ്പര്യത്തെ ഉണര്‍ത്തുന്നതും വര്‍ഗീയ ഫാസിസ്റ്റ് ശക്തിക്കെതിരെ കാസര്‍കോടിന്റെ മനസ്സിനെ ബോധനം നടത്തുന്നതുമായിരുന്നു.[www.malabarflash.com]

പത്താമത് മനുഷ്യ ജാലികയാണ് കാഞ്ഞങ്ങാട്ട് നടന്നത്. ഇന്ത്യന്‍ മതേതര പൈതൃകത്തിനെതിരായി വിവിധ കേന്ദ്രങ്ങളില്‍ നിന്നുയര്‍ന്നു വരുന്ന വര്‍ഗീയ തീവ്രതീവ്രവാദ പ്രവണതക്കെതിരെയും ജനാധിപത്യത്തെ മലിനമാക്കുന്ന വിദ്വേഷ രാഷ്ട്രീയത്തിനെതിരെയും പൊതു സമൂഹത്തിന്റെ ശ്രദ്ധ ക്ഷണിക്കുകയാണ് മനുഷ്യ ജാലിക. 

രാജ്യത്തിന്റെ പാരമ്പര്യ സൗഹാര്‍ദം നിലനിര്‍ത്താനും, പുതു തലമുറ രാഷ്ട്ര നിര്‍മാണ പ്രക്രിയയില്‍ പങ്കാളിത്തം വഹിക്കാന്‍ പ്രചോദനം നല്‍കുകയും ചെയ്യുന്നു, കഴിഞ്ഞ പത്തു വര്‍ഷമായി മലയാളി മുസ്ലിംങ്ങളുടെ സാന്നിധ്യമുള്ള ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മനുഷ്യ ജാലിക സംഘടിപ്പിക്കുന്നത്
പുതിയ കോട്ട മഖാം പരിസരത്ത് നിന്ന് സമസ്ത കേന്ദ്ര മുശാവറ അംഗം യു.എം അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ ഫ്‌ളാഗ് ഓഫ് ചെയ്ത് തുടക്കം കുറിച്ച ജാലിക നഗരം ചുറ്റി നോര്‍ത്ത് കോട്ടച്ചേരിയില്‍ സമാപിച്ചു. 

റാലിക്ക് എസ് കെ എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍, ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന, ജില്ലാ ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര, ജില്ലാ ട്രഷറര്‍ സുഹൈര്‍ അസ്ഹരി പള്ളങ്കോട്, സ്വാഗത സംഘം ചെയര്‍മാന്‍ മെട്രോ മുഹമ്മദ് ഹാജി, ഇസ്മാഈല്‍ മൗലവി, റശീദ് ഫൈസി ആറങ്ങാടി, ഷറഫുദ്ധീന്‍ കുണിയ, മുബാറക്ക് ഹസൈനാര്‍ ഹാജി, ഡോ ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട്, , സലാം ഫൈസി പേരാല്‍, സിദ്ദീഖ് ബെളിഞ്ചം, , അബൂബക്കര്‍ സിദ്ദീഖ് അസ്ഹരി, യൂനുസ് ഫൈസി, യൂനുസ്‌റ ഹസ നി, മുഹമ്മദലി കോട്ടപ്പുറം,ശറഫുദ്ദീന്‍ കുണിയ, നാഫിഅ അസ് സഅദി തൃക്കരിപ്പൂര്‍, സിദ്ദീഖ് ബെളിഞ്ച, ശരീഫ് നിസാമി മുഗു, എം.എ ഖലീല്‍, ഫാറൂഖ് ദാരിമി കൊല്ലമ്പാടി, ഇബ്രാഹിം മൗവ്വല്‍, മൊയ്തു ചെര്‍ക്കള ,സിറാജുദ്ദീന്‍ ഖാസിലൈന്‍, ഇസ്മാഈല്‍ മച്ചംപാടി, റം ശീദ് കല്ലു രാവി, നേതൃത്വം നല്‍കി.
കറുപ്പ് പാന്റ്‌സ്, വെള്ള ഷര്‍ട്ട്, കുങ്കുമ നിറത്തിലുള്ള തൊപ്പി ധരിച്ച വിഖായ അംഗങ്ങളും, വെള്ളവസ്ത്രവും തലപ്പാവും ധരിച്ച ത്വലബാ അംഗങ്ങളും കറുപ്പ് പാന്റ് വെള്ളവസ്ത്രവും പച്ച നിറത്തിലുള്ള തൊപ്പിയും ധരിച്ച കാമ്പസ് അംഗങ്ങളും റാലിയ്ക്ക് കൗതുകമായി. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം ബാപ്പു ഉസ്താദ് നഗരില്‍ മന്ത്രി ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. 

കേരളത്തില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിട്ടത്ത് എസ് കെ എസ് എസ് എഫിന്റെ സാന്നിധ്യമാണന്നും ധാര്‍മികമായ സമൂഹത്തെ വളര്‍ത്തുന്നതില്‍ അമൂല്യമായ സംഭാവനയാണ് എസ് കെ എസ് എസ് എഫ് ചെയ്യുന്നതെന്നും ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡണ്ട് താജുദ്ധീന്‍ ദാരിമി പടന്ന പ്രതിജ്ഞ ചൊല്ലി കൊടുത്തു. മെട്രോ മുഹമ്മദ് ഹാജി, അധ്യക്ഷനായി ജില്ലാ ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര സ്വാഗതം പറഞ്ഞു. ചിത്താരി അസ്സീസിയ അറബിക്ക് കോളേജ് വിദ്യാര്‍ത്ഥികള്‍ ദേശി യോദ്ഗ്യന്ധ ഗാനം ആലപിച്ചു. നജ്മുദ്ദീന്‍ തങ്ങള്‍ അല്‍ ഹൈദ്രോസി പ്രാര്‍ത്ഥന നടത്തി.

ഹോസ് ദുര്‍ഗ് ചര്‍ച്ച് വികാരി ഫാദര്‍ മാത്തില്‍ രായപ്പന്‍, ശിവഗിരി മഠം സ്വാമി പ്രേമാനന്ദ, വിശിഷ്ടാതിഥിയായി സംബന്ധിച്ചു,അന്‍വര്‍ മുഹ്യയദ്ധീന്‍ ഹുദവി പ്രമേയ പ്രഭാഷണം നടത്തി, ജില്ലാ ട്രഷറര്‍ സുഹൈര്‍ അസ്ഹരി പ്രമേയമവതരിപ്പിച്ചു, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല, യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സാജിദ് മൗവ്വല്‍, എന്‍ എ നെല്ലിക്കുന്ന് എം.എല്‍ എ ആശംസ പ്രസംഗം നടത്തി.



Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.