കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ഗംഗാസാഗര്‍ ഉത്സവത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് ആറുപേര്‍ മരിച്ചു. നിരവധിപേര്‍ക്ക് പരിക്കേറ്റു.[www.malabarflash.com]
കൊല്‍ക്കത്തയില്‍നിന്ന് 129 കിലോമീറ്റര്‍ അകലെ ഗംഗാ നദിക്കരയിലുള്ള ഗംഗാസാഗര്‍ ദ്വീപിലാണ് സംഭവം. സ്ത്രീകളാണ് മരിച്ചവരെല്ലാം. മരണസംഖ്യ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ബോട്ടില്‍ കയറാന്‍ കൂച്ച്‌ബേരിയ ജെട്ടിയില്‍ ജനങ്ങള്‍ കാത്തുനില്‍ക്കുന്നതിനിടെയാണ് തിക്കും തിരക്കും ഉണ്ടായത്. വേലിയേറ്റംമൂലം ബോട്ട് സര്‍വീസ് താത്കാലികമായി നിര്‍ത്തിവച്ചിരുന്നു. ഇതേത്തുടര്‍ന്ന് ബോട്ട്‌ജെട്ടിയില്‍ തിരക്ക് കൂടിയതാണ് അപകടത്തിന് കാരണം. വൈകിട്ട് അഞ്ചുമണിക്കാണ് അപകടം.
ഗംഗാസാഗര്‍ സ്നാനത്തിനായി ലക്ഷങ്ങളാണ് എത്തിയിരിക്കുന്നതെന്നാണ് സര്‍ക്കാരിന്റെ കണക്ക്. മകര സംക്രമ ദിനത്തില്‍ ഇവിടെ സ്നാനം നടത്തുന്നതിനും അടുത്തുള്ള കപില മുനിയുടെ ക്ഷേത്രത്തില്‍ പ്രാര്‍ഥന നടത്തുന്നതിനുമായാണ് ഭക്തര്‍ എത്തിയത്.
ആറ് വര്‍ഷം മുമ്പ് സമാനമായ അപകടത്തില്‍ ഏഴ് പേര്‍ മരിച്ചിരുന്നു. ഗംഗാ നദി ബംഗാള്‍ ഉള്‍ക്കടലുമായി ചേരുന്ന സ്ഥലത്താണ് ഗംഗാസാഗര്‍ ഉത്സവചടങ്ങുകള്‍ നടക്കുന്നത്. എല്ലാവര്‍ഷവും നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ ലക്ഷക്കണക്കിന് ആളുകളാണ് ഇവിടെ എത്തുന്നത്.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment