Latest News

സെക്കന്‍ഡുകള്‍ കൊണ്ട് സിനിമ ഡൗണ്‍ലോഡ് സാധ്യമാക്കാന്‍ ജിയോ ബ്രോഡ്ബാന്‍ഡ് എത്തുന്നു

മുംബൈ: ഏതാനും സെക്കന്‍ഡുകള്‍ കൊണ്ട് നെറ്റില്‍ നിന്ന് എച്ച്ഡി സിനിമകളും വീഡിയോയും ഡൗണ്‍ലോഡ് ചെയ്യുന്ന കാര്യം സങ്കല്‍പ്പിച്ചു നോക്കൂ. ഇതിനി സങ്കല്‍പ്പമാകില്ലെന്ന് റിലയന്‍സ് പറയുന്നു. താമസിയാതെ എത്താന്‍ പോകുന്ന 'റിലയന്‍സ് ജിയോ ഗിഗാഫൈബര്‍' ( Reliance Jio GigaFiber ) ഇത് യാഥാര്‍ഥ്യമാക്കും.[www.malabarflash.com] 

വീടുകളില്‍ ഒരു ഒരു ജിബിപിഎസ് വേഗതയില്‍ കണക്ഷന്‍ സാധ്യമാക്കുന്ന റിലൈന്‍സ് ബ്രോഡ്ബാന്‍ഡ് ജിയോ ഫൈബര്‍ ടു ഹോം ( FTTH ) വയേര്‍ഡ് നെറ്റ്‌വര്‍ക്കാണ് ജിയോ ഗിഗാഫൈബര്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. ഈ സര്‍വീസ് കുറച്ചുനാളായി പുണെയിലും മുംബൈയിലും പരീക്ഷിച്ച് വരികയാണ് റിലയന്‍സ്.

കഴിഞ്ഞ സെപ്റ്റംബറില്‍ ജിയോ 4ജി സര്‍വീസ് പ്രഖ്യാപനത്തിന്റെ നിഴലില്‍ പെട്ടുപോയതാമ് ജിയോ ഗിഗാഫൈബര്‍ സര്‍വീസ്. പരീക്ഷണം പുരോഗമിക്കുന്നതോടെ ആ സര്‍വീസിപ്പോള്‍ വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിക്കുകയാണ്. സെക്കന്‍ഡുകള്‍ കൊണ്ട് സിനിമ ഡൗണ്‍ലോഡ് ചെയ്യാന്‍ ഈ സര്‍വീസ് വഴി ഉപയോക്താക്കള്‍ക്ക് സാധിക്കുമെന്ന് റിലൈന്‍സ് ഇന്‍ഡന്‍ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി പറഞ്ഞു.

പരീക്ഷണ ഘട്ടത്തില്‍ കമ്പനി അവകാശപ്പെടുന്ന ഒരു ജിബിപിഎസ് പലര്‍ക്കും ലഭിക്കുന്നില്ല. 70 എംബിപിഎസ് മുതല്‍ മുതല്‍ 100 എംബിപിഎസ് വരെയാണ് പരീക്ഷണഘട്ടത്തില്‍ വേഗം ലഭിക്കുന്നത്. പക്ഷേ, ഇതുതന്നെ നിലവിലെ മറ്റ് ബ്രോഡ് ബാന്‍ഡ് കണക്ഷനുകളെ അപേക്ഷിച്ച് വളരെ കൂടുതലാണ്.

റിലൈന്‍സ് ജിയോ വെല്‍ക്കം ഓഫര്‍പോലെ റിലൈന്‍സ് ജിയോ ബ്രോഡ്ബാര്‍ഡ് സര്‍വീസും ആദ്യ മൂന്ന് മാസക്കാലത്തേക്ക് സൗജന്യമായിരിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ബ്രോഡ്ബാര്‍ഡ് സര്‍വീസ് സജ്ജീകരിക്കുന്നതിനും റൂട്ടറിനുമായി 4,500 രൂപ ഉപഭോക്താവ് നല്‍കണം

പരീക്ഷണഘട്ടം കഴിഞ്ഞ് അധികം വൈകാതെ രാജ്യത്തെ ഇതര നഗരങ്ങളിലേക്കും ജിയി ഗിഗാഫൈബര്‍ സര്‍വീസ് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.