ഉദുമ: പുതുവര്‍ഷാരംഭത്തില്‍ തന്നെ കളനാടിനും പാലക്കുന്നിനുമിടയില്‍ മൂന്ന് വാഹനാപകടങ്ങള്‍.[www.malabarflash.com]
ഞായറാഴ്ച രാവിലെ പാലക്കുന്നില്‍ കാറുകള്‍ കൂട്ടിയിടിച്ചതാണ് ആദ്യ അപകടം. റെയില്‍വെ ഗേറ്റ് കടന്ന് പാലക്കുന്ന് ടൗണിലേക്ക് വന്ന കാറും കെ.എസ്.ടി.പി.റോഡിലൂടെ കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോയ കാറു തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ വാഹനങ്ങള്‍ക്ക് കാര്യമായ തകരാറുകള്‍ സംഭവിച്ചെങ്കാലും യാത്രക്കാര്‍ നിസ്സാര പരിക്കുകളോടെ രക്ഷപെട്ടു. രണ്ടു വാഹന ഉടമകളും രമ്യതയിലെത്തിയതിനാല്‍ ഈ സംഭവത്തില്‍ കേസെടുത്തിട്ടില്ല.
ഉച്ചക്ക് കളനാട് ഓവര്‍ബ്രിഡ്ജിന് സമീപം ഉമേഷ് ക്ലബ്ബിന് മുന്നിലായിരുന്നു രണ്ടാമത്തെ അപകടം. കെ.എസ്.ടി.പി.റോഡിലൂടെ കാസര്‍കോട് ഭാഗത്തേക്ക് പോയ ഒരു കാറിന് പിറകില്‍ മറ്റൊരു കാര്‍ ഇടിച്ചു .നിമിഷങ്ങള്‍ക്കുള്ളില്‍ പിറകില്‍വന്ന മറ്റ് രണ്ട് കാറുകള്‍ കൂടി ഇടിച്ചതോടെ നാട്ടുകാര്‍ ഓടിക്കൂടി. ഇവിടെയും ഭാഗ്യത്തിന് യാത്രക്കാര്‍ക്ക് നിസ്സാര പരിക്കുകളെ പററിയുളളു. നാല് വാഹനങ്ങള്‍ക്കും കാര്യമായ തകരാര്‍ ഉണ്ടായി. ബേക്കല്‍ പോലീസ് കേസ്സെടുത്തു. അപകടത്തില്‍പ്പെട്ട ഒരു കാര്‍ റോഡില്‍ നിന്നും ദിശതെറ്റി കുറ്റിക്കാട്ടിലേക്ക് ഇറങ്ങി പോയി
വൈകുന്നേരം ഉദുമ ടൗണിനടുത്ത് മൂന്നാമത്തെ അപകടവും നടന്നു. കാഞ്ഞങ്ങാട് ഭാഗത്ത് നിന്നും അമിതവേഗതയില്‍ വന്ന ഒരു കാര്‍ ഉദുമയിലെ സ്വകാര്യ ആശുപത്രിയുടെ മുറ്റത്തേക്ക് പാഞ്ഞുകയറുകയായിരുന്നു. ആശുപത്രി മുറ്റത്തുണ്ടായിരുന്ന ചെറിയ മരക്കുറ്റിയില്‍ തട്ടി കാര്‍ നിന്നതിനാല്‍ വന്‍ ദുരന്തം വഴി മാറി. കാര്‍ ദിശതെറ്റി മുറ്റത്തേക്ക് വരുന്നത് കണ്ട് ആള്‍ക്കാര്‍ ഒഴിഞ്ഞു മാറുകയായിരുന്ന ഈ അപകടത്തിലും യാത്രക്കാര്‍ക്ക് വലിയ പരിക്കില്ല. സംഭവത്തില്‍ ബേക്കല്‍ പോലീസ് കേസെടുത്തു.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment