Latest News

മകളുടെ വിവാഹത്തിനുളള ഒരുക്കങ്ങള്‍ക്കിടെ റിട്ട. കോളജ് അധ്യാപകന്‍ ഹൃദയാഘാതത്തെ തുടര്‍ന്നു മരിച്ചു

നീലേശ്വരം:മകളുടെ വിവാഹത്തിനുളള ഒരുക്കങ്ങള്‍ക്കിടെ റിട്ട. കോളജ് അധ്യാപകന്‍ ഹൃദയാഘാതത്തെ തുടര്‍ന്നു മരിച്ചു.[www.malabarflash.com]

പടന്നക്കാട് നെഹ്‌റു കോളജിലെ ചരിത്ര വിഭാഗം തലവനായിരുന്ന പടന്നക്കാട് അയോധ്യയിലെ പ്രഫ.എന്‍. ബാലസുബ്രഹ്മണ്യ (63) നാണു മരിച്ചത്. മലപ്പുറം ജില്ലയിലെ അത്താണിക്കല്‍ സ്വദേശിയായ ഇദ്ദേഹം വിവാഹ ഒരുക്കങ്ങളുടെ ഭാഗമായി നാട്ടില്‍ പോയ സമയത്തായിരുന്നു മരണം. 

മകള്‍ അംബികയുടെ വിവാഹം വ്യാഴാഴ്ച തലശേരി സംഗം ഓഡിറ്റോറിയത്തില്‍ നടത്താന്‍ നിശ്ചയിച്ചിരുന്നു.
ബാലഗോകുലം ജില്ലാ മുന്‍ അധ്യക്ഷന്‍, തപസ്യ കലാസാഹിത്യ വേദി ജില്ലാ സമിതി അംഗം, പൈതൃക സംരക്ഷണ സമിതി സ്ഥാപക അധ്യക്ഷന്‍, ഭാരതീയ വിചാര കേന്ദ്രം ജില്ലാ അധ്യക്ഷന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ആധ്യാത്മിക പ്രഭാഷകനും ആയിരുന്നു. ഭാര്യ: പ്രഫ.കെ.ബി. അനിത തലശേരി (ഫിസിക്‌സ് വിഭാഗം അധ്യക്ഷ, പടന്നക്കാട് നെഹ്‌റു കോളജ്). മറ്റൊരു മകള്‍: അമൃത (ദുബായ്). മരുമകന്‍: അജിത്ത് (എന്‍ജിനിയര്‍, ദുബായ് എയര്‍പോര്‍ട്ട്)


Keywords: KasaragodNews, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.