ഉപ്പള: മംഗല്‍പാടി പഞ്ചായത്ത് ഓഫീസിന് മുന്നില്‍ ദേശീയ പാതയില്‍ കണ്ടെയ്‌നര്‍ ലോറിയും സ്വിഫ്റ്റ് കാറും കൂട്ടിയിടിച്ച് കാറിലുണ്ടായിരുന്ന നാല് പേര്‍ മരിച്ചു.[www.malabarflash.com]
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
തൃശൂര്‍ ചേലക്കരയിലെ രാമനാരായണന്‍ (55), ഭാര്യ വത്സല (38), മകന്‍ രഞ്ജിത്ത് (20), സുഹൃത്ത് നിധിന്‍ (20) എന്നിവരാണ് മരിച്ചത്.
മംഗലാപുരം ഭാഗത്തേയ്ക്ക് പോവുകയായിരുന്ന കാറും എതിരെ വന്ന കണ്ടെയ്നര്‍ ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. പുലര്‍ച്ചെ നാല് മണിയോടെ മംഗല്‍പാടി പ്രാഥമികാരോഗ്യ കേന്ദ്രത്തിനു സമീപത്തായിരുന്നു അപകടം. നാലു പേരും സംഭവസ്ഥലത്തു വെച്ചുതന്നെ മരിച്ചു.
രഞ്ജിത്ത് പഠിക്കുന്ന മംഗലാപുരത്തെ കോളേജിലേയ്ക്ക് പോവുകയായിരുന്നു ഇവര്‍. സഹോദരിയുടെ വിവാഹത്തിന് നാട്ടിലെത്തിയ രഞ്ജിത്തിനെ തിരികെ മംഗലാപുരത്ത് കൊണ്ടുപോയി വിടുന്നതിനുള്ള യാത്രയ്ക്കിടെയാണ് അപകടമുണ്ടായത്.
No comments:
Post a Comment