Latest News

തീവ്രവാദം നാടിന്ന് ആപത്ത്: അബൂബക്കർ സാലൂദ് നിസാമി

ചട്ടഞ്ചാൽ:വിവിധ മത വിശ്വാസികള്‍ തോളോട് തോള്‍ ചേര്‍ന്ന് സൗഹൃദത്തിലും സന്തോഷത്തിലും കഴിയുന്ന കേരള സംസ്ഥാനത്ത് തീവ്രതയും ഭീകര വാദവും കൊണ്ട് വരാന്‍ ശ്രമിക്കുന്ന മുസ്‌ലിം നാമധാരികളുള്‍പ്പെടെയുള്ള ഏതു മതത്തിന്റെ പേരിലുള്ളവരായാലും അതെല്ലാം നാടിന് ആപത്താണെന്നും, തീവ്രവാദ പ്രവർത്തനങ്ങളെ തടയിടുന്നതിൽ എസ് കെ എസ് എസ് എഫ് വഹിച്ച പങ്ക് വളരെ വിലപ്പെട്ടതാണന്നും എസ് വൈ എസ് കാസർകോട് ജില്ലാ ജനറൽ സെക്രട്ടറി അബൂബക്കർ സാലൂദ് നിസാമി അഭിപ്രായപ്പെട്ടു.[www.malabarflash.com]

ജനുവരി 26 ന് കാഞ്ഞങ്ങാട് വെച്ച് നടക്കുന്ന മനുഷ്യ ജാലികയുടെ പ്രഖ്യാപനം നടത്തി സംസാരിക്കുക യായിരുന്നു അദ്ധേഹം, എസ് കെ എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് താജുദ്ധീൻ ദാരിമി പടന്ന അദ്ധ്യക്ഷനായി. 

സമസ്ത ജില്ലാ പ്രസിഡന്റ് ഖാസി ത്വാഖ അഹ്മദ് മൗലവി, എസ് കെ എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് മുസ്തഫ അശ്റഫി കക്കുപടി, ജില്ലാ ജനറൽ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര,എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ ഖത്തർ ഇബ്രാഹിം ഹാജി കളനാട്, മൊയ്തീൻ കുട്ടി ഹാജി, ടി.ഡി അബ്ദു റഹ്മാൻ ഹാജി,  എസ് കെ എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഇബ്രാഹിം ഫൈസി ജെഡിയാർ, ജില്ലാ ട്രഷറർ സുഹൈർ അസ്ഹരി, അബ്ദുൽ ഖാദർ നദ് വിമാണി മൂല, ഖാലിദ് ഫൈസി ചേരൂർ,ലത്തീഫ് മൗലവി ചെർക്കള, മല്ലം സുലൈമാൻ, സയ്യിദ് ഹുസൈൻ തങ്ങൾ ഫാറൂഖ് ദാരിമി കൊല്ലമ്പാടി, മുഹമ്മദ് കുഞ്ഞി തുരുത്തി, അബ്ദുൽ ഖാദർ സഅദി കുണിയ, മൊയ്തീൻ കുഞ്ഞി ചെർക്കള, റൗഫ് ബാവിക്കര ,സിദ്ധീഖ് മണിശഫീഖ്, ഹുദവി പള്ളിക്കര,അബ്ദുൽ ഖാദർ കണ്ണമ്പള്ളി,മണ്യം ഇബ്രാഹിം ഹാജി, ബാഡൂർ സലാം, അഹ്മദ് മല്ലം,സിദ്ധീഖ് മാങ്ങാടൻ, അബു ആലംമ്പാടി, ടി.ഡി ഉമർ, മുനീർ പട്ടുവം,ജൗഹർ ഉദുമ, സലിം ദേളി, മുസ്തഫ ഹുദവി തിരുവട്ടൂർ, അർശാദ് ഹുദവി ചെമ്മനാട് ,ആബിദ് കുണിയ, ഹബീബ് ചെർക്കള ,സിദ്ധീഖ് മണിയൂർ,ഇർഷാദ് ഹുദവി ബെദിര,തുടങ്ങിയ പ്രമുഖർ സംബന്ധിച്ചു,



Keywords: Kkasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.